ETV Bharat / state

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സർക്കാർ ധനസഹായം

അടിയന്തര സഹായം ലഭിക്കാൻ മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ നേരിൽ കണ്ടിരുന്നു

കാട്ടാനയുടെ ആക്രമണം  വീട്ടമ്മയുടെ കുടുംബത്തിന് സർക്കാർ ധനസഹായം  kerala-govt-sanctioned-10-lakhs  family-of-woman-killed-by-elephant-attack  സംസ്ഥാന സർക്കാർ ധനസഹായം  എംഎൽഎ എ.പ്രഭാകരൻ  വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചു
author img

By

Published : May 25, 2021, 3:28 PM IST

പാലക്കാട്‌: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. പത്ത്‌ ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്ന് രാവിലെ കഞ്ചിക്കോടാണ് സംഭവം നടന്നത്. കാട്ടാനയുടെ അക്രമണത്തിൽ മരിച്ച അഞ്ജലി ദേവി സുബ്രഹ്മണ്യൻ എന്ന വീട്ടമ്മയുടെ കുടുംബത്തിനാണ് സഹായം അനുവദിച്ചത്.

ALSO READ:കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

അടിയന്തര സഹായം ലഭിക്കാൻ മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ നേരിൽ കണ്ടിരുന്നു. തുടർന്നാണ് സഹായ ധനം അനുവദിച്ചത്. കുടുംബത്തിന് അടിയന്തിരമായി അഞ്ച് ലക്ഷം രൂപ നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ പിന്നീട് നൽകും. നാട്ടിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിൽ കയറ്റി വിടാൻ വനം വകുപ്പ് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.