ETV Bharat / state

കേരളം കാത്തിരുന്ന പോരാട്ടം തൃത്താലയില്‍

ഇടത് സ്ഥാനാർഥി എംബി രാജേഷിന്‍റെ ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിൽ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി. ശക്തമായ സ്ഥാനാർഥിത്വത്തിലൂടെ തൃത്താലയിൽ പോര് കടുപ്പിക്കാൻ തന്നെയാണ് എൻഡിഎ ലക്ഷ്യമിടുന്നത്.

kerala assembly election  thrithala constituency  assembly election news  thrithala constituency history  തൃത്താല നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ്  തൃത്താല ആർക്കൊപ്പം  തൃത്താലയുടെ മനസ് ആർക്കൊപ്പം
തൃത്താല
author img

By

Published : Mar 15, 2021, 7:07 PM IST

വലതിനോടും, ഇടതിനോടും ഒരുപോലെ കൂറ് പുലർത്തിയ മണ്ഡലം... ഇത്തവണ രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്ന മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധേയം.. മണ്ഡലം ഒപ്പം നിർത്താൻ വി.ടി ബലറാമും പിടിച്ചടക്കാൻ എംബി രാജേഷും എത്തുന്നതോടെ തൃത്താലയുടെ തെരഞ്ഞെടുപ്പ് പോരിന് ഇക്കുറി ചൂടുപിടിക്കുമെന്ന് ഉറപ്പാണ്. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ശങ്കു ടി ദാസ് എൻഡിഎ സ്ഥാനാർഥിയായി വരുമ്പോൾ തൃത്താല കേരളത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിനാകും വേദിയാകുക.

മണ്ഡലത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം

1965 ൽ തുടങ്ങിയ തൃത്താലയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രിയത്തിലെ ആദ്യ പേര് ഇടത് സ്ഥാനാർഥി കെ കുഞ്ഞമ്പുവിന്‍റെതാണ്. 1965 ൽ തൃത്താലയുടെ മനസ് ഒപ്പം നിർത്തിയ കെ കുഞ്ഞമ്പു 67 ലും മണ്ഡലം ഇടതിനൊപ്പം നിർത്തി. എന്നാൽ 70 ൽ സ്വതന്ത്ര സ്ഥാനാർഥി വി ഈച്ചരിനിലൂടെ വലത്തേക്ക് ചാഞ്ഞ മണ്ഡലം 77 ലും 80ലും 82 ലും 87 ലും യുഡിഎഫിനൊപ്പം ഉറച്ച് നിന്നു. 1991 വലതു കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. ഇ ശങ്കരനിലൂടെ വീശീയ ഇടത് തരംഗം രണ്ട് പതിറ്റാണ്ട് മണ്ഡലത്തെ ചുവപ്പിച്ചു. എന്നാൽ 2011 ൽ കാര്യങ്ങള്‍ മാറി മാറിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്ത് വീശിയ വലത് തരംഗത്തിൽ തൃത്താലയുടെ മനസും ഇളകി. വിടി ബല്‍റാമിലൂടെ മണ്ഡലം വീണ്ടും വലത്തേക്ക്. 2016 ലും മണ്ഡലം കൂറ് മാറിയില്ല. 10547വോട്ടുകളുടെ ഭൂരിപക്ഷം നൽകി മണ്ഡലം ഒരിക്കൽ കൂടി ബല്‍റാമിനെ സ്വീകരിച്ചു.

kerala assembly election  thrithala constituency  assembly election news  thrithala constituency history  തൃത്താല നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ്  തൃത്താല ആർക്കൊപ്പം  തൃത്താലയുടെ മനസ് ആർക്കൊപ്പം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

മണ്ഡലത്തിലെ രാഷ്‌ട്രീയം

പതിറ്റാണ്ടുകൾക്ക് ശേഷം വലതിനൊപ്പം ചേർന്ന മണ്ഡലത്തെ ഇക്കുറി തിരിച്ചു പിടിച്ചെ മതിയാകൂ എൽഡിഎഫിന്. എകെജിക്കെതിരായ പരാമർശത്തിൽ വിടി ബല്‍റാമിനെതിരെ ബഹിഷ്‌കരണം ഉള്‍പ്പടെ നടത്തിയ മുന്നണിക്ക് ഇക്കുറി അഭിമാന പോരാട്ടം കൂടിയാണിത്. എംബി രാജേഷിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ മണ്ഡലത്തിൽ ഇടത് ക്യാമ്പ് ആവേശത്തിലായി കഴിഞ്ഞു. ഒരു പതിറ്റാണ്ടായി വലതിനൊപ്പം നിൽക്കുന്ന മണ്ഡല മനസ് തിരിച്ചു പിടിക്കുക എളുപ്പമല്ലെങ്കിലും എംബി രാജേഷിന്‍റെ ശക്തമായ സാനിധ്യത്തിലൂടെ തൃത്താല ചുവപ്പിക്കാമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. തദേശ പോരിലും മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതോടെ തൃത്താലയിൽ ചെങ്കൊടി ഉയർത്താൻ ഇടതിന് കടുത്ത പ്രചാരണം നടത്തേണ്ടി വരുമെന്നത് ഉറപ്പാണ്

തദേശ തെരഞ്ഞെടുപ്പ് 2020 പഞ്ചായത്ത് ഫലം

ഒരു പതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന മണ്ഡലം വിട്ടുകൊടുക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല വലതിന്. മൂന്നാം അങ്കത്തിനിറങ്ങുന്ന ബല്‍റാമിലൂടെ മണ്ഡലം ഒപ്പം നിർത്താമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. ഇടത് സ്ഥാനാർഥി എംബി രാജേഷിന്‍റെ ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിൽ മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. 2011 ലും 2016 ലും ഒപ്പം നിന്നെങ്കിലും തൃത്താലയുടെ മുന്‍കാല രാഷ്‌ട്രീയം മുന്നണിക്ക് പൂർണമായും അനുകൂലമല്ല. തദേശ പോരിൽ ഇരുമുന്നണികളെയും ഒരുപോലെ സ്വീകരിച്ച തൃത്താലയുടെ മനസും യുഡിഎഫ് ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ട്.

മണ്ഡലത്തിൽ വലിയ സ്വാധീനമില്ലെങ്കിലും, ശക്തമായ സ്ഥാനാർഥിത്വത്തിലൂടെ തൃത്താലയിൽ പോര് കടുപ്പിക്കാൻ തന്നെയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. 2011ൽ നിന്ന് 2016ൽ എത്തിയപ്പോള്‍ മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം ഇരട്ടിയാക്കാൻ മുന്നണിക്ക് സാധിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ തദേശ പോരിന്‍റെ കണക്കെടുത്താൽ എട്ട് പഞ്ചായത്തുകള്‍ ഉള്ള മണ്ഡലത്തിൽ നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, ചാലിശ്ശേരി പഞ്ചായത്തുകള്‍ എൽഡിഎഫിനൊപ്പവും ആനക്കര, കപ്പൂർ, പരതൂർ, പട്ടിത്തറ എന്നീ ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പവുമാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം 188457 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 92119 പുരുഷ വോട്ടർമാരും 96338 സ്‌ത്രീ വോട്ടർമാരും ഉള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.