ETV Bharat / state

കഞ്ചിക്കോട്‌ ജുമാ മസ്‌ജിദ്‌ മോഷണം; ഭണ്ഡാരം തകര്‍ത്ത് പണവുമായി മുങ്ങി - ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷണത്തിന് പിന്നില്‍ വയനാട്‌ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കസബ പൊലീസ്‌ അറിയിച്ചു.

kanjikode masjid theft palakkad  കഞ്ചിക്കോട്‌ സുന്നിജുമാ മസ്‌ജിദ്‌ പള്ളിയില്‍ മോഷണം  ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച  palakkad crime news
കഞ്ചിക്കോട്‌ സുന്നിജുമാ മസ്‌ജിദ്‌ പള്ളിയില്‍ മോഷണം; ഭണ്ഡാരം തകര്‍ത്ത് പണവുമായി മുങ്ങി
author img

By

Published : Mar 25, 2022, 7:51 AM IST

പാലക്കാട്: കഞ്ചിക്കോട്‌ ചെടയൻ കാലായ്‌ സുന്നി ജുമാ മസ്‌ജിദിന്‍റെ ഭണ്ഡാരം തകർത്ത്‌ പണം കവര്‍ന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. അമ്പതിനായിരത്തിലധികം രൂപ മോഷണം പോയതായി മസ്‌ജിദ്‌ അധികൃതര്‍ അറിയിച്ചു.

മോഷ്‌ടാവിന്‍റെ മുഖം സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള സൂചന ലഭിച്ചുവെന്നും പ്രതി ഉടന്‍ പിടിയിലാകുമെന്നും കസബ എസ്‌ഐ എസ്‌ അനീഷ്‌ അറിയിച്ചു. വയനാട്‌ സ്വദേശിയായ പ്രതി സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

ALSO READ: ആന്ധ്രയില്‍ മന്ത്രിപുത്രിയെ ഒന്നാമതാക്കാന്‍ സ്‌കൂള്‍ ടോപ്പറെ പുറത്താക്കി ; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി

മോഷണം നടന്ന ദിവസവും അതിന് മുന്‍പും ഇയാള്‍ പള്ളില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. മഹല്ല് കമ്മിറ്റി നല്‍കിയ പരാതിയില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദേശീയപാതയില്‍ പട്രോളിങ്‌ ശക്തമാക്കുമെന്നും കസബ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.