പാലക്കാട്: പുഴയിൽ ഒഴുക്കിൽപ്പെട്ട കേഴമാനിന് രക്ഷകരായി വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം(ആർ.ആർ.ടി) . മണ്ണാർക്കാട് അമ്പലപ്പാറ വെള്ളിയാർ പുഴയിലാണ് ഞായറാഴ്ച്ച കേഴമാൻ ഒഴുക്കിൽപ്പെട്ടത്. കേഴമാൻ ഒഴുക്കിൽപ്പെട്ട വിവരം പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്.
ഉടനെ മണ്ണാർക്കാടിൽ നിന്നുമെത്തിയ ആർ.ആർ.ടി വലയുപയോഗിച്ച് കേഴമാനെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് വാഹനത്തിൽ ശിരുവാണിയിലെ സൈലന്‍റ് വാലി വനമേഖലയിൽ കൊണ്ടുപോയി തുറന്ന് വിടുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രാജേഷിന്‍റെ നേതൃത്വത്തിൽ ആർ.ആർ.ടി യോടപ്പം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെയും, അമ്പലപ്പാറ ഫോറസ്റ്റ് ഒ.പി യിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് കേഴയെ രക്ഷിച്ചത്.