പാലക്കാട്: ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാനിന്‍റെ മാംസം പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടിയ ഇരുവേലിക്കുന്നേൽ സിജു ജെ.ഫ്രെൻസർ (35) ആണ് അറസ്‌റ്റിലായത്.അഗളി ഇൻസ്‌പെക്ടർ ശശികുമാറിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.സിജു ജെ.ഫ്രെൻസറെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാന്‍ ഇറച്ചിയുമായി കഴിഞ്ഞ ജൂണിൽ ഒമ്പത് പേരെ വനം വകുപ്പ് പിടികൂടിയിരുന്നു