ETV Bharat / state

പാലക്കാട് ചാരായ വിൽപ്പന നടത്തിയയാൾ പിടിയിലായി - പാലക്കാട് മൊബൈൽ ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിലായി

ഇയാളുടെ പക്കൽ നിന്നും 25 ലിറ്റർ ചാരായവും 250 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

പാലക്കാട് മൊബൈൽ ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിലായി  latest palakkad
പാലക്കാട് മൊബൈൽ ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിലായി
author img

By

Published : Sep 22, 2020, 11:46 AM IST

Updated : Sep 22, 2020, 12:10 PM IST

പാലക്കാട്: ചെർപ്പുളശ്ശേരി തൂതയിൽ വാഹനത്തിൽ മൊബൈൽ ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിലായി. തൂത സ്വദേശി രാജഗോപാലൻ (39) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 25 ലിറ്റർ ചാരായവും 250 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യുറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും ചെർപ്പുളശ്ശേരി റേഞ്ചും സംയുക്തമായി തൂത തെക്കുംമുറി കാളകുന്നു ഭാഗത്ത്‌ ഇന്നലെ നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്.

പാലക്കാട് ചാരായ വിൽപ്പന നടത്തിയയാൾ പിടിയിലായി

വീര്യം കൂട്ടുന്നതിന് വേണ്ടി സൾഫേറ്റ് പോലുള്ള പല രാസവസ്തുക്കളും ഇയാൾ ചാരായത്തിൽ ചേർത്ത് വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മലപ്പുറം ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ ചെർപ്പുളശ്ശേരി, തൂത, തെക്കും മുറി ഭാഗത്ത്‌ ഇയാൾ വലിയ രീതിയിൽ ചാരായവിൽപ്പന നടത്തി വന്നിരുന്നു. ചടങ്ങുകൾക്കും പാർട്ടികൾക്കും ഓർഡർ സ്വീകരിച്ച്‌ ചാരായം എത്തിച്ചു കൊടുത്തിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1200 രൂപ നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ വി. അനൂപ്, പ്രിവന്‍റീവ് ഓഫീസർമാരായ ശങ്കർ പ്രസാദ്, സെന്തിൽ കുമാർ, റിനോഷ്, സജിത്ത്, യൂനസ്, മിനു, സുദർശനൻ,ബദർ, സജീവ്‌, സിവിൽ ഓഫീസർമാരായ മനോഹരൻ, സത്താർ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Last Updated : Sep 22, 2020, 12:10 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.