പാലക്കാട്: ജില്ലയില്‍ ആറാമത്തെ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടും പരിസരവും അണുവിമുക്തമാക്കി. ചാലിശ്ശേരിയിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് ആന്‍റി വൈറസ് സ്‌പ്രേ ഉപയോഗിച്ച് പ്രദേശം അണുവിമുക്തമാക്കിയത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തിൽ കലക്കി ലായനി തയാറാക്കി ഫസ്റ്റ് റെസ്‌പോണ്‍സ് ഫയർ ടെൻഡറിൽ നിറച്ച് ഉയർന്ന മർദത്തിൽ പമ്പ് ചെയ്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
വൈറസ് പറ്റി പിടിക്കാനിടയുള്ള പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ തുടങ്ങിയ പ്രതലങ്ങളുള്ള ഇരിപ്പിടങ്ങൾ, തറ, ചവിട്ടുപടികള്‍, വാതിലുകൾ, വഴി തുടങ്ങിയ ഇടങ്ങളെല്ലാം മിശ്രിതം ഉപയോഗിച്ച് അണുവിമുക്തമാക്കി. തൃത്താല എംഎൽഎ വി.ടി ബൽറാം, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.