ETV Bharat / state

വാളയാർ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും - വാളയാര്‍ ലേറ്റസ്റ്റ്

പാലക്കാട് അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

വാളയാറില്‍ പ്രതികളെ കോടതി വെറുതേ വിട്ട സംഭവം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
author img

By

Published : Oct 27, 2019, 11:09 AM IST

പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. പൊലീസിന് ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചു. വിധി പകർപ്പ് ലഭിച്ച ശേഷം അപ്പീൽ നൽകാനാണ് തീരുമാനം. കുട്ടികളുടെ ബന്ധുകൂടിയായ പാമ്പാംപള്ളം കല്ലങ്കാട് വി. മധു (വലിയമധു-29), ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു (45), മറ്റൊരു ബന്ധു പാമ്പാംപള്ളം കല്ലങ്കാട് എം. മധു (കുട്ടിമധു-29) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടത്. മൂന്നാം പ്രതി ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. നിലവില്‍ പ്രദീപ് കുമാറിനെ വിട്ടയച്ചതിന്‍റെ കോടതി വിധി പകർപ്പ് മാത്രമേ ഇപ്പോൾ പൊലീസിന്‍റെ പക്കലുള്ളൂ. മറ്റ് മൂന്നുപേരെ കൂടി വിട്ടതിന്‍റെ വിധി പകർപ്പ് ലഭിച്ച ശേഷം കേസിൽ അപ്പീൽ നൽകാനാണ് പൊലീസിന്‍റെ തീരുമാനം. സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് ഈ വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയിരുന്നു. അപ്പീൽ നൽകുന്ന കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ ബാലനും വ്യക്തമാക്കിയിരുന്നു. അതേ സമയം കേസിൽ ഇനി പുനരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടാണ് പൊലീസിനുള്ളത്. പക്ഷെ പുനരന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മരിച്ച പെൺകുട്ടികളുടെ അമ്മയും പ്രദേശത്തെ ആക്ഷൻ കൗൺസിലും.

Intro:വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.

Body:
വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
പൊലീസിന് ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചു.
വിധി പകർപ്പ് ലഭിച്ച ശേഷം അപ്പീൽ നൽകാനാണ് തീരുമാനം.
മൂന്നാം പ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ടതിന്റെ കോടതി വിധി പകർപ്പ് മാത്രമേ ഇപ്പോൾ പൊലീസിന്റെ പക്കലുള്ളൂ. മറ്റ് മൂന്ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കഴിഞ്ഞ ദിവസമാണ് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത് .ഈ വിധി പകർപ്പ് കൂടി ലഭിച്ച ശേഷം കേസിൽ അപ്പീൽ നൽകാനാണ് പൊലീസിന്റെ തീരുമാനം. സർക്കാർ നിർദ്ധേശ പ്രകാരം പൊലീസ് ഈ വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ നൽകാനുള്ള തീരുമാനം. അപ്പീൽ നൽകുന്ന കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിരുന്നു. അതേ സമയം കേസിൽ ഇനി പുനരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടാണ് പൊലീസിനുള്ളത്. പക്ഷെ പുനരന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മരിച്ച പെൺകുട്ടികളുടെ അമ്മയും പ്രദേശത്തെ ആക്ഷൻ കൗൺസിലും
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.