ETV Bharat / state

700 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പാലക്കാട് പിടിയിൽ - പട്ടാമ്പി

പട്ടാമ്പി സ്വദേശികളായ അനിൽജിത്, ഹൂഫ് എന്നിവരാണ് പിടിയിലായത്.

ganja seized in palakkdu  കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ  പാലക്കാട് കഞ്ചാവ്  palakkdu ganja  പട്ടാമ്പി  pattambi
പാലക്കാട് 700 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
author img

By

Published : Jan 6, 2021, 9:49 PM IST

പാലക്കാട്‌: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. പട്ടാമ്പി സ്വദേശികളായ അനിൽജിത് (18), ഹൂഫ് (20) എന്നിവരാണ് പിടിയിലായത്. ബെംഗളുരുവിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി പട്ടാമ്പി, പൊന്നാനി, എടപ്പാൾ, തൃത്താല എന്നിവിടങ്ങളിൽ ചില്ലറ വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.

ഇത്തരത്തിൽ മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞു. കഞ്ചാവ് കടത്ത് തടയുന്നതിനായി തുടർന്നും ഇത്തരത്തിൽ എക്‌സൈസും റെയിൽവെ പൊലീസും സംയുക്തമായുള്ള പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പി.കെ സതീഷ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.