ETV Bharat / state

നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ഇറ്റലിയിൽ നിന്നുള്ള സംഘം വീടുകളിലേക്ക്

28 ദിവസം ഡൽഹിയിൽ നിരീക്ഷണത്തിൽ തുടർന്ന സംഘത്തെ പാലക്കാട് സ്വകാര്യ ഹോട്ടലിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ പാർപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പിന്നീട് വീടുകളിലേക്ക് വിടാൻ തീരുമാനിച്ചു

author img

By

Published : Apr 13, 2020, 5:49 PM IST

നിരീക്ഷണ കാലാവധി ഇറ്റലി  ഇറ്റലിയിൽ നിന്നുള്ള സംഘം വീടുകളിലേക്ക്  Gangs from Italy to their homes  ഇറ്റലി  italy
ഇറ്റലി

പാലക്കാട്: ഇറ്റലിയിൽ നിന്ന് ഡൽഹിയിലെത്തി സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. മാർച്ച് 15 ന് ഡൽഹിയിലെത്തിയ സംഘത്തിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല. ഇവർ രണ്ടാഴ്‌ച വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. രണ്ട് വാഹനങ്ങളിലായാണ് സംഘം വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയത്. 28 ദിവസം ഡൽഹിയിൽ നിരീക്ഷണത്തിൽ തുടർന്നെങ്കിലും പാലക്കാട് സ്വകാര്യ ഹോട്ടലിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ പാർപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പിന്നീട് വീടുകളിലേക്ക് വിടാൻ തീരുമാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഇറ്റലിയിലേക്ക് പഠനത്തിനും ജോലിക്കുമായി പോയവരാണിവർ. മക്കൾ നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് രക്ഷിതാക്കളും. വടക്കന്‍ ജില്ലയിലുള്ളവരെ വാളയാറിൽ വച്ച് മറ്റ് വാഹനത്തിലേക്ക് മാറ്റി. തെക്കൻ ജില്ലകളിലുള്ളവരെ എറണാകുളം വരെ ഇതേ വാഹനത്തിൽ എത്തിക്കും.

ഇറ്റലിയിൽ നിന്നുള്ള സംഘം വീടുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.