ETV Bharat / state

രോഗികൾക്ക് ആശ്വാസം; മരുന്ന് സൗജന്യമായി വീട്ടില്‍ എത്തിക്കും

ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കളാണ് മരുന്ന് സൗജന്യമായി വീട്ടിലെത്തിക്കുന്നത്.മെഡിക്കൽ ഷോപ്പ് ഉടമകളുമായി സഹകരിച്ചാണ് പ്രവർത്തനം. ഫോണിലേക്ക് ഡോക്‌ടർ കുറിച്ച് നൽകിയ മരുന്ന് ലിസ്റ്റ് അയച്ചു നൽകിയാൽ മതി മരുന്ന് സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകും.

പാലക്കാട്  ലോക്‌ഡൗൺ  ബുദ്ധിമുട്ട്  സാമ്പത്തിക  ഷാഫി പറമ്പിൽ  എം.എൽ.എ  പാലക്കാട് നിയോജക മണ്ഡലം  ഡോക്‌ടർ  മെഡിക്കൽ ഷോപ്പ്  ലോക്‌ഡൗൺ
പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം
author img

By

Published : Apr 9, 2020, 10:00 AM IST

പാലക്കാട്: ലോക്‌ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്ക് സഹായവുമായി ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ. മരുന്ന് സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകുകയാണ് ഇവർ. പാലക്കാട് നിയോജക മണ്ഡലത്തിലുള്ളവർക്കാണ് മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നത്.

പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം

ലോക്‌ഡൗൺ വന്നതോടെ പ്രതിസന്ധിയിലായ രോഗികൾക്ക് ഏറെ ആശ്വാസമാണ് ഈ സംഘത്തിൻ്റെ പ്രവത്തനം. പാലക്കാട് നിയമസഭ മണ്ഡലത്തിനകത്ത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മരുന്ന് എത്തിക്കാൻ വോളണ്ടിയർമാരുണ്ട്. ഇവരുടെ ഫോണിലേക്ക് ഡോക്‌ടർ കുറിച്ച് നൽകിയ മരുന്ന് ലിസ്റ്റ് അയച്ചു നൽകിയാൽ മതി.

മെഡിക്കൽ ഷോപ്പ് ഉടമകളുമായി സഹകരിച്ചാണ് ഇവർ മരുന്നുകൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നത്.ആദ്യ ഘട്ടത്തിൽ മുന്നൂറോളം പേർക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. ലോക്‌ഡൗൺ അവസാനിക്കുന്ന 14-ാം തിയ്യതി വരെയുള്ള മരുന്നുകളാണ് വീടികളിലെത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.