ETV Bharat / state

കിഴക്കഞ്ചേരിയിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക് - Fire broke out in Kizhakkenjeri

നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

കിഴക്കഞ്ചേരിയിൽ വീടിന് തീ പിടുത്തം  Fire broke out in Kizhakkenjeri  കിഴക്കഞ്ചേരി കണ്ണംകുളം കാളികുളമ്പ് ഇന്ദു റാഫേൽ
കിഴക്കഞ്ചേരിയിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്
author img

By

Published : Jan 10, 2021, 10:40 PM IST

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീടിന് തീപിടിച്ച് നാലംഗ കുടുംബം അത്‌ഭുതകരമായി രക്ഷപ്പെട്ടു. കണ്ണംകുളം കാളികുളമ്പ് ഇന്ദു റാഫേലിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി തീ പിടിച്ചത്. അപകടത്തില്‍ ഇന്ദു റാഫേലിന്‍റെ സഹോദരന്‍ ലാല്‍ റാഫേലിന് (27) പരിക്കേറ്റു. അപകട സമയത്ത് മാതാവ് വസന്ത റാഫേല്‍, സഹോദരി റിയ റാഫേല്‍ എന്നിവരും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വീടിന്‍റെ ഹാളില്‍ നിന്നാണ് തീ പടര്‍ന്നത്. പുകയും തീയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് റൂമില്‍ ഉറങ്ങുകയായിരുന്ന നാല് പേരും പുറത്തേക്കിറങ്ങിയോടി. അടുക്കളയിലുള്ള ഗ്യാസ് സിലിണ്ടർ സമയോചിതമായി പുറത്തേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലാല്‍ റാഫേലിന് പൊള്ളലേറ്റത്. പുറത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും പൊള്ളലേറ്റ ഇദ്ദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുനില വാര്‍ക്കകെട്ടിടത്തിന്‍റെ ഉള്ളില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് വീട്ടുസാധങ്ങള്‍ കത്തിനശിച്ചു. സെറ്റി, ഡൈനിംഗ് ടേബിള്‍ തുടങ്ങിയ ഫര്‍ണീച്ചറും, ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വാതിലുകളും, ജനലുകളും, ഫാന്‍, ടിവി, ഹോംതീയേറ്റര്‍, ഉള്‍പ്പെടെയുള്ള ഇലക്ട്രിക് സാമഗ്രികളും കത്തിനശിച്ചു.

അപകടമറിഞ്ഞെത്തിയ നാട്ടുകാരാണ് തീ അണച്ചത്. വടക്കഞ്ചേരി ഫയര്‍ ഫോഴ്‌സും സ്ഥലതെത്തിയിരുന്നു. ആലത്തൂര്‍ തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍, വടക്കഞ്ചേരി എസ്ഐ എ അജീഷ്, കെഎസ്ഇബി സബ് എഞ്ചിനിയര്‍ എസ് സുഭാഷ്, കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.