പാലക്കാട്: സർക്കാർ എല്ലാവിധ അനധികൃത നിയമങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല. 'ഫൈറ്റ് ഫോർ റെറ്റ്' എന്ന പേരില്‍ നടക്കുന്ന ഓൺലൈൻ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റെ് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതനാണ് 48 മണിക്കൂര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്.
സർക്കാർ - പൊതുമേഖലാസ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾനടപ്പാക്കി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. റോബിൻസൻ റോഡിലെ പ്രത്യേക വേദിയിലാണ് പരിപാടി. നാസർ, എ വി സജീവ്, രാജേഷ് സഹദേവൻ എന്നിവര്‍ പങ്കെടുത്തു.