ETV Bharat / state

അച്ഛൻ വിഷമദ്യ ദുരന്തത്തിൽ മരിച്ചു, അമ്മ ഉപേക്ഷിച്ചു; അനാഥരായി മൂന്ന് ബാല്യങ്ങൾ - Orphaned three children

അമ്മ കുഞ്ഞുനാളിലെ ഇവരെ ഉപേക്ഷിച്ച് പോയതിനാൽ അച്ഛൻ ശിവനും അച്ഛന്‍റെ സഹോദരൻ മൂർത്തിയുമായിരുന്നു ഇവരെ സംരക്ഷിച്ചിരുന്നത്.

പാലക്കാട്  അനാഥരായി മൂന്ന് ബാല്യങ്ങൾ  വാളയാർ വിഷമദ്യ ദുരന്തം  വാളയാർ മദ്യ ദുരന്തം  hooch  Orphaned three children  palakkad
അച്ഛൻ വിഷമദ്യ ദുരന്തത്തിൽ മരിച്ചു, അമ്മ ഉപേക്ഷിച്ചു; അനാഥരായി മൂന്ന് ബാല്യങ്ങൾ
author img

By

Published : Oct 20, 2020, 7:18 PM IST

പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ അച്ഛനും ചെറിയച്ഛനും മരിച്ചതോടെ അനാഥരായി മൂന്ന് കുരുന്നുകൾ. വിഷമദ്യ ദുരന്തത്തിൽ മരിച്ച ശിവന്‍റെ മക്കളായ ഷിബിനും ഷിബുവും ഷിജിദയുമാണ് ഇനിയെന്ത് എന്ന ചോദ്യവുമായി നിൽക്കുന്നത്. അമ്മ കുഞ്ഞുനാളിലെ ഇവരെ ഉപേക്ഷിച്ച് പോയതിനാൽ അച്ഛൻ ശിവനും അച്ഛന്‍റെ സഹോദരൻ മൂർത്തിയുമായിരുന്നു ഇവരെ സംരക്ഷിച്ചിരുന്നത്.

അച്ഛൻ വിഷമദ്യ ദുരന്തത്തിൽ മരിച്ചു, അമ്മ ഉപേക്ഷിച്ചു; അനാഥരായി മൂന്ന് ബാല്യങ്ങൾ

മൂത്ത മകൻ ഷിബിൻ മാത്രമാണ് അച്ഛൻ മരിച്ചു എന്ന വിവരം അറിഞ്ഞത്. ഇളയവർ രണ്ടുപേരും അച്ഛൻ അസുഖം ബാധിച്ച് ആശുപത്രിയിലാണെന്നാണ് കരുതിയിരിക്കുന്നത്. ഷിബിൻ ആറിലും ഷിബു നാലും ഷിജിദ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

സംരക്ഷിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ ഇവരെ ശിശു സംരക്ഷണ സമിതി ഏറ്റെടുക്കും എന്ന് അധികൃതർ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ പാലക്കാട്ടെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.