ETV Bharat / state

പാലക്കാട് ടൗൺ നോർത്ത് എസ്.ഐക്കെതിരെ വ്യാജപ്രചാരണം; എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് പേഴുംകര സ്വദേശിയും എസ്.ഡി.പി.ഐ പിരായിരി പഞ്ചായത്ത് പ്രസിഡന്‍റുമായ യഹിയ (45), പൂക്കാരത്തോട്ടം സ്വദേശിയും കാമ്പസ് ഫ്രണ്ട് മുൻ മണ്ഡലം പ്രസിഡന്‍റുമായ ആഷിക്ക് (23) , ശംഖുവാരമേട് കാജാ ഹുസൈൻ എന്ന ചിന്നപ്പയ്യൻ (32) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

Fake propaganda  Palakkad  Palakkad Town North SI  പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാര്‍  എസ്.ഡി.പി.ഐ  വ്യാജപ്രചാരണം  പാലക്കാട്
പാലക്കാട് ടൗൺ നോർത്ത് എസ്.ഐക്കെതിരെ വ്യാജപ്രചാരണം; എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
author img

By

Published : Sep 5, 2020, 3:43 AM IST

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാറിനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് പേഴുംകര സ്വദേശിയും എസ്.ഡി.പി.ഐ പിരായിരി പഞ്ചായത്ത് പ്രസിഡന്‍റുമായ യഹിയ (45), പൂക്കാരത്തോട്ടം സ്വദേശിയും കാമ്പസ് ഫ്രണ്ട് മുൻ മണ്ഡലം പ്രസിഡന്‍റുമായ ആഷിക്ക് (23) , ശംഖുവാരമേട് കാജാ ഹുസൈൻ എന്ന ചിന്നപ്പയ്യൻ (32) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഒരാഴ്ചയിലേറെയായി എസ്.ഐക്കെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പോസ്റ്ററുകൾ പതിച്ചും അപകീർത്തിപ്പെടുത്തുകയാണ്.

രണ്ട് കൊലകേസുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ അറസ്റ്റു ചെയ്തതിനെതിരെ ആസൂത്രിതമായി വ്യാജ പ്രചരണം നടത്തി പൊലിസിനെതിരെ ഒരു സമുദായത്തിന്‍റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.