ETV Bharat / entertainment

നയന്‍താര യുദ്ധം ഉറപ്പിച്ചു കഴിഞ്ഞു, രോഷത്തോടെ അരിവാള്‍ പിടിച്ച താരം; പിറന്നാള്‍ ദിനത്തില്‍ 'രക്കായി'യുടെ ടൈറ്റില്‍ ടീസര്‍ - RAKKAYIE TITLE TEASER OUT

മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് സൂചന.

NAYANTHARA NEW MOVIE RAKKAYIE  NAYANTHARA BIRTHDAY  നയന്‍താര സിനിമ രക്കായി  രക്കായി ടൈറ്റില്‍ ടീസര്‍ പുറത്ത്
രക്കായി സിനിമ ടൈറ്റില്‍ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 18, 2024, 12:22 PM IST

തമിഴകത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് 40ാം പിറന്നാള്‍. താരത്തിന്‍റെ പിറന്നാള്‍ സമ്മാനമായി പുതിയ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ടീസര്‍ പുറത്തുവിട്ടത്. മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'രക്കായി' എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രണ്ടര മിനിറ്റിലധികം ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. രക്കായിയുടെ ടൈറ്റില്‍ ടീസറില്‍ നയന്‍താര ഒരു ഗ്രാമീണ സാധാരണക്കാരിയായ ഒരു സ്ത്രീ കൂടുതല്‍ പേരെ ഒറ്റയ്ക്ക് നേരിടുന്നതാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. രാത്രിയില്‍ ഭയാനകമായ പശ്ചാത്തലത്തില്‍ സ്ത്രീയുടെ ഒറ്റപ്പെട്ട വീട്ടില്‍ നിന്നുമാണ് ടീസര്‍ ആരംഭിക്കുന്നത്. പശ്ചാത്തലത്തില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. കുഞ്ഞ് കരച്ചിലോടെ തൊട്ടിലില്‍ ആടുമ്പോള്‍ വരാനിരിക്കുന്ന ഒരു അപകടം ആ സ്ത്രീക്ക് മനസിലാക്കുന്നത് പോലെയുണ്ട് പിന്നീട് ആ സ്ത്രീ അതീവ ശ്രദ്ധാലു ആവുകയും അവളുടെ ഭയത്തെ ചെറുക്കുന്നതിന് പകരം അവള്‍ ആദ്യം കുഞ്ഞിന് പാലു കൊടുക്കുകയും ഉറക്കുകയും ചെയ്യുന്നു. അവളുടെ സൂക്ഷ്‌മമായ ഒരു നോട്ടം പോലും ധീരയായ ഒരു സ്ത്രീയേയാണ് കാണിക്കുന്നത്.

കുട്ടി വിശ്രമിക്കുമ്പോള്‍ പുറത്തെ ഇരുണ്ട കൊടുങ്കാറ്റുള്ള രാത്രിയിലേക്ക് രംഗം മാറുന്നു. ദൂരെ ഇടിമുഴക്കം കേള്‍ക്കുന്നു. നയന്‍താര യുദ്ധത്തിനായി തയാറായി വീടിന് പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. യുദ്ധസമാനമായി ആളുകള്‍ അവള്‍ക്ക് മുന്നില്‍ നിരന്നു നില്‍ക്കുന്നു. ഒരു അരിവാള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് അവള്‍ അവരെ ഒറ്റയ്ക്ക് നേരിടുന്നു. നയന്‍താരയുടെ കഥാപാത്രത്തിന് അപകടമോ അക്രമമോ അപരിചിതമല്ലെന്ന് ഈ രംഗത്തിലൂടെ വ്യക്തമാകുന്നു. നയന്‍താര ഇതുവരെ ചെയ്‌തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത്. ഈ ടീസര്‍ കണ്ടതോടെ നയന്‍താരയുടെ പുതിയ വേഷത്തെ കുറിച്ച് ആരാധകര്‍ ഇതിനോടകം തന്നെ ആവേശത്തിലാണ്.

ഗൗതം രാജേന്ദ്രനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രവീണ്‍ ആന്‍റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ അതിവേഗം പുരോഗമിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വൈവിധ്യമാര്‍ന്നതും മികച്ച വേഷങ്ങള്‍ക്കൊണ്ടും പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ നയന്‍താരയുടെ മറ്റൊരു വേഷപകര്‍ച്ചയാണ് ഈ ചിത്രത്തിലൂടെ കാണാന്‍ പോകുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സാധാരണ സ്ത്രീയായി എന്നാല്‍ ശക്തമായ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ രാക്കിയിലൂടെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജന്മദിനാശംസകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറിനോടൊപ്പം കുറിച്ചിരിക്കുന്നത്. ഡ്രംസ്‌റ്റിക്സ് പ്രൊഡക്ഷനും മൂവി വേഴ്‌സ് സ്‌റ്റുഡിയോയും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.

അതേസമയം നയന്‍താരയുടെ വിവാഹ ഡോക്യുമെന്‍ററിയായ നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്‌ല്‍ നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. നയന്‍താരയും സിനിമാ ജീവിതവും പ്രണയവും വിവാഹവുമെല്ലാം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: 'പുഷ്‌പ-1 വെറും ട്രെയിലര്‍; ശരിക്കുമുള്ള ഫഹദ് ഷോ പുഷ്‌പ-2ൽ'; നസ്രിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.