പാലക്കാട്: 200 രൂപയുടെ കള്ളനോട്ടുകൾ കടത്തിയ കേസിൽ റിമാൻഡിലായ പ്രതിക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സൂചന. മലപ്പുറം ചുനങ്ങാട് പുതുവീട്ടിൽ ഷമീർ ബാബുവിനെയാണ് കഴിഞ്ഞദിവസം 200 രൂപയുടെ 229 കള്ളനോട്ടുകളും പൊലീസ് പാലക്കാട് നിന്നും പിടികൂടിയത്.
ഷമീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കള്ളനോട്ട് കേസിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിൽ പൊലീസെത്തിയത്. തനിക്ക് കിട്ടാനുള്ള തുക വാങ്ങിയതാണെന്നും അത് കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്നുമാണ് ഷമീർ മൊഴി നൽകിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ആരോപണവിധേയനായ വ്യക്തിയിൽ നിന്നും കേസിലുൾപ്പെട്ടുവെന്ന് സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടില്ല.