പാലക്കാട്: മുണ്ടൂർ കാഞ്ഞിക്കുളം സത്രംകാവ് പുഴയോരത്ത് നിന്ന് 270 ലിറ്റർ വാഷ് പിടികൂടി പറളി എക്സൈസ് സംഘം. ക്രിസ്‌മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് കന്നാസുകളിൽ സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.
പറളി എക്‌സൈസ് രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ 47 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, 2.34 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും 270 ഗ്രാം കഞ്ചാവും പിടികൂടി.
10 പ്രതികളെയും പിടികൂടി. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂക്ഷിച്ച ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. പ്രദേശത്ത് പരിശോധന തുടരുകയാണ്.
എക്‌സൈസ് ഇൻസ്പെക്‌ടർ കെ ആർ അജിത്തിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ എൻ പ്രേമാനന്ദകുമാർ, ജിഷു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീഷ്, പ്രേംകുമാർ, വിപിൻദാസ്, നവാസ്, അഭിലാഷ്, മഹേഷ്, അഖിൽ, പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ, ഷീജ, എക്‌സൈസ് ഡ്രൈവർ രഘുനാഥൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ALSO READ: Muzaffarpur Factory Blast: കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; പത്ത് തൊഴിലാളികള്‍ മരിച്ചു