പാലക്കാട്: പാലക്കാട് കല്ലടിക്കോട് എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്നലെ രാത്രി കല്ലടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കഞ്ചാവ് വിൽപ്പനക്ക് വന്ന കല്ലടിക്കോട് പറക്കാട് സ്വദേശി ഷെഹീർ, പരിയാനി സ്വദേശി ശരത് എന്നിവര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഷെഹീറിനെ എക്സൈസ് സംഘം പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ശരത് ഓടിരക്ഷപ്പെട്ടു. ഇയാൾ പിന്നീട് കൂടുതൽ ആളുകളുമായെത്തി വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ പ്രിവന്‍റീവ് ഓഫീസർ സജിത്തിന് കണ്ണിന് പരിക്കേല്‍ക്കുകയും മറ്റ് ജീവനക്കാർക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാർ എത്തിയപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെട്ടു. പിടിയിലായ ഷഹീറിന്‍റെ കൈയിൽ നിന്നും 1.5 കിലോ കഞ്ചാവ് പിടികൂടി. പരിക്കേറ്റ ജീവനക്കാരനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിടിയിലായ ഷെഹീർ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വി അനൂപ്, പ്രിവന്‍റീവ് ഓഫീസർമാരായ ഷൗക്കത്ത് അലി, സെന്തിൽ കുമാർ, റിനോഷ്, സജിത്ത്, യൂനസ്, മിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
കല്ലടിക്കോട് പറക്കാട് സ്വദേശി ഷെഹീർ, പരിയാനി സ്വദേശി ശരത് എന്നിവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഷെഹീറിനെ എക്സൈസ് സംഘം പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ശരത് ഓടിരക്ഷപ്പെട്ടു.