പാലക്കാട് : കിണാശ്ശേരി ചേർമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെ ആനയിടഞ്ഞു. വൈകീട്ട് നാലിന് എഴുന്നള്ളിപ്പിനിടെ തൃശ്ശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്. ആളുകൾക്കിടയിലേക്കും വാഹനങ്ങൾ നിർത്തിയിട്ട സ്ഥലത്തേക്കും ആന ഓടിയത് ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി.
റോഡിലൂടെ വന്ന ലോറിയെ ആന ആക്രമിക്കാൻ പോയതും ഭീതി പടർത്തി. ചാടി ഇറങ്ങിയ ഡ്രൈവറുടെ കാലിന് പരുക്കേറ്റു. ഇടയുമ്പോൾ ആനപ്പുറത്തുണ്ടായിരുന്ന രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Also Read: മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; ഫയലുകള്‍ ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
പാലക്കാട് സൗത്ത് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘവും പാപ്പൻമാരും ചേർന്നാണ് ആനയെ തളച്ചത്. നിരവധി പേരാണ് ചേർമ്പറ്റ ക്ഷേത്രത്തിലെ വേലയ്ക്ക് എത്തിയത്.