ETV Bharat / state

ഇടതിനെ കൈവിട്ട് ശക്തികേന്ദ്രങ്ങള്‍; പാലക്കാടും ആലത്തൂരും യുഡിഎഫിന് - v k sreekandan

അപ്രതീക്ഷിത വിജയമാണ് പാലക്കാടും ആലത്തൂരും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത്.

വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്
author img

By

Published : May 23, 2019, 8:38 PM IST

പാലക്കാട്: ഇടത് കോട്ടകളായ പാലക്കാട്ടും ആലത്തൂരും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. 2009 ൽ 1,53,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയം നേടിയ എംബി രാജേഷിനെയാണ് വി കെ ശ്രീകണ്ഠൻ അട്ടിമറിച്ചത്. പാലക്കാടിന്‍റെ 23 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്‍റെ തിരുത്തല്‍ കൂടിയായിരുന്നു യുഡിഎഫിന്‍റെ വിജയം. 11, 637 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് പാലക്കാട് നടന്നത്.

എൽഡിഎഫിന്‍റെ ഉറച്ച മണ്ഡലമായ പാലക്കാട് ആദ്യഘട്ടം മുതൽ ലീഡ് നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി ശ്രീകണ്ഠനായി. 3,99,274 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് ലഭിച്ചത് 3,87,637 വോട്ടുകളാണ്. ബിജെപിക്ക് 2,18,556 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടാൻ യുഡിഎഫിന് സാധിച്ചു.

ആലത്തൂരിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് രമ്യ ഹരിദാസ് നടത്തിയത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാൻ രമ്യക്കായി. പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മാത്രമാണ് ഇടത് സ്ഥാനാർഥി ചിത്രത്തിലുണ്ടായിരുന്നത്. അതിന് ശേഷം രമ്യയുടെ ലീഡ് ഘട്ടം ഘട്ടമായി ഉയർന്നു കൊണ്ടേയിരുന്നു. 1,58,637 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പാട്ടും പാടി രമ്യ നേടിയത്. രമ്യക്ക് 5,33,815 വോട്ടുകൾ ലഭിച്ചപ്പോൾ ഇടത് സ്ഥാനാര്‍ഥി പി കെ ബിജുവിന് നേടാനായത് 3,74,847 വോട്ടുകൾ മാത്രമാണ്. എൽഡിഎഫ് കൺവീനറുടെ അശ്ലീല പരാമർശത്തിനും പ്രചാരണത്തിനിടെയുണ്ടായ ആക്രമണത്തിനുമുള്ള മറുപടിയാണ് ആലത്തൂരിലെ ചെങ്കോട്ട പിളർത്തിയുള്ള രമ്യയുടെ വിജയം. വരും ദിവസങ്ങളിൽ ഈ പരാജയം സിപിഎം വേദികളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

Intro:ഇടതു കോട്ടകളായ പാലക്കാടും ,ആലത്തൂരും അപ്രതീക്ഷിത കുതിപ്പാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്.

Body:2009ൽ 153000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയം നേടിയ എം ബി രാജേഷിനെയാണ് വി കെ ശ്രീകണ്ഠൻ അട്ടിമറിച്ചത്. 23 വർഷത്തെ പാലക്കാടിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൻ്റെ കൂടി തിരുത്തലായി അതു മാറി. 11637 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ആണ് ശ്രീകണ്ഠനുള്ളത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് പാലക്കാട് നടന്നത്. എൽഡിഎഫിൻ്റെ ഏറ്റവും ഉറച്ച മണ്ഡലമായാണ് പാലക്കാടിനെ കരുതിയിരുന്നത് എന്നാൽ ആദ്യഘട്ടം മുതൽ ലീഡ് നില നിർത്താൻ ശ്രീകണ്ഠനായി. 3999274 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് ലഭിച്ചത് 387637 വോട്ടുകളാണ്. ബിജെപിക്ക് 218556 വോട്ടുകൾ ലഭിച്ചു. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി തുടങ്ങിയ നിയമ സഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടാൻ യുഡിഎഫിന് സാധിച്ചു.

ബൈറ്റ്
വി.കെ.ശ്രീകണ്ഠൻ

ആലത്തൂരിൽ അതിശയിപ്പിക്കുന്ന കുതിപ്പു തന്നെയാണ് രമ്യ ഹരിദാസ് നടത്തിയത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാൻ രമ്യയ്ക്കായ്. പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മാത്രമാണ് ഇടതുസ്ഥാനാർത്ഥി ചിത്രത്തിലുണ്ടായിരുന്നത്. അത് ശേഷം രമ്യയുടെ ലീഡ് ഘട്ടം ഘട്ടമായി ഉയർന്നു കൊണ്ടേയിരുന്നു.158637 വോട്ടിൻ്റെ ഭൂരിപക്ഷമാണ് പാട്ടു പാടി രമ്യ നേടിയത്. രമ്യയ്ക്ക 533815 വോട്ടുകൾ ലഭിച്ചപ്പോൾ ബിജുവിന് നേടാനായത് 374847 വോട്ടുകൾ മാത്രമാണ്. എൽഡിഎഫ് കൺവീനറുടെ അശ്‌ളീല പരാമർശത്തിനും പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിനുള്ള മറുപടിയുമായി അലത്തൂരിലെ ചെങ്കോട്ട പിളർത്തിയുള്ള രമ്യയുടെ വിജയം.

ബൈറ്റ്
രമ്യ ഹരിദാസ്.

വരും ദിവസങ്ങളിൽ ഈ പരാജയം സിപിഎം വേദി കളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

Conclusion:ഇടിവി ഭാരത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.