ETV Bharat / state

''കാല് കഴുകൽ വിവാദമാക്കുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതണം'': ഇ ശ്രീധരൻ - foot washing controversy

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലാണ് മെട്രോമാൻ്റെ കാല് കഴുകിയും കാല് തൊട്ട് വണങ്ങിയും പ്രവർത്തകർ ആദരിച്ചത്.

Palakkad  കാല് കഴുകൽ വിവാദം  ഇ ശ്രീധരൻ  E Sreedharan controversy  foot washing controversy  പാലക്കാട്
കാല് കഴുകൽ വിവാദമാക്കുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതേണ്ടിവരും; ഇ ശ്രീധരൻ
author img

By

Published : Mar 20, 2021, 12:37 PM IST

പാലക്കാട്: കാല് കഴുകൽ വിവാദത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ. കാല് കഴുകലും കാല് തൊട്ട് വണങ്ങി ആദരിക്കലുമെല്ലാം ഭാരതീയ സംസ്‌കാരത്തിൻ്റെ ഭാഗമാണ്. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവരെ സംസ്‌കാരമില്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്നും ശ്രീധരൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലാണ് മെട്രോമാൻ്റെ കാല് കഴുകിയും കാല് തൊട്ട് വണങ്ങിയും പ്രവർത്തകർ ആദരിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാണ് ഇ ശ്രീധരൻ. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിൻ്റെ കാൽ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സന്ദീപാനന്ദഗിരി സ്വാമികൾ ഈ ദൃശ്യം തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ചതോടെയാണ് വിഷയം ചർച്ചയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.