പാലക്കാട്: മാട്ടുമന്തയില്‍ വളര്‍ത്തു നായയുടെ ആക്രമണം. ഉടമസ്ഥനും അയല്‍വാസികളുമടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. മുരുകണി സ്വദേശിയായ സുകുമാരന്‍റെ വീട്ടില്‍ വളര്‍ത്തുന്ന നായയാണ് ആക്രമിച്ചത്. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 12) വൈകിട്ടാണ് സംഭവം.
നാടന്‍ ഇനത്തില്‍പ്പെട്ട നായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നായയെ പിടികൂടി മൃഗസംരക്ഷണ വകുപ്പിന് കൈമാറി.