ETV Bharat / state

നിയമന വിവാദം; ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ ഉപജാപം നടത്തിയെന്ന് എംബി രാജേഷ്

ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിലാണ്‌ രാജേഷിന്‍റെ പ്രതികരണം

MB Rakesh  mb rakeshs wifes appointment controversey  നിയമന വിവാദം  എം ബി രാജേഷ്  ഉപജാപം നടന്നെന്ന എം ബി രാജേഷ്
നിയമന വിവാദം; ഉപജാപം നടന്നെന്ന് എം ബി രാജേഷ്
author img

By

Published : Feb 6, 2021, 4:18 PM IST

പാലക്കാട്: കാലടി സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദം മൂന്നുപേരുടെ വ്യക്തിതാൽപര്യത്തിന്‍റെ പുറത്തുള്ളതാണെന്ന് സിപിഎം നേതാവ് എംബി രാജേഷ്‌. വ്യക്തി താൽപര്യം സംരക്ഷിക്കാൻ ഇന്‍റർവ്യൂ ബോർഡിലെ മൂന്നുപേർ ഉപജാപം നടത്തിയെന്നും എംബി രാജേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിലാണ്‌ രാജേഷിന്‍റെ പ്രതികരണം.

നിയമന വിവാദം; ഉപജാപം നടന്നെന്ന് എം ബി രാജേഷ്

മൂന്നുപേരുടെ വ്യക്തിപരമായ താൽപര്യത്തിൽ നിന്നുള്ള പ്രശ്‌നമാണ്‌ ഇതെല്ലാം. സ്ഥാപിത താൽപര്യമല്ലെന്ന്‌ വിഷയ വിദഗ്‌ധര്‍ തെളിയിക്കണം. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം. എന്നാൽ ആ പരാതി നിയമന ഉത്തരവ്‌ കിട്ടിയ ഉദ്യോഗാർഥിക്ക്‌ അയച്ചുകൊടുത്ത്‌ നിങ്ങൾ ഇതിൽനിന്ന്‌ പിൻമാറണം അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും വലിയ തിരിച്ചടി ഉണ്ടാകും എന്ന്‌ പറയുന്നത്‌ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്‌. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് സർവകലാശാല വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

മൂന്നുതരത്തിലാണ്‌ നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഉപജാപം നടത്തിയത്‌. ഇന്‍റർവ്യൂവിന്‌ മുമ്പ്‌ പങ്കെടുക്കാതിരിക്കാൻ ഒരു ഉപജാപം നടന്നു. നിനിതയുടെ പിഎച്ച്‌ഡി ജോലിക്ക്‌ അപേക്ഷിക്കുന്ന സമയത്ത്‌ ലഭിച്ചതാണെന്ന്‌ വരുത്താൻ ശ്രമം നടന്നു. അതെല്ലാം സർവകലാശാല പരിശോധിച്ച്‌ 2018 ൽ ലഭിച്ചതാണെന്ന് കണ്ടെത്തി. 11 വർഷം മുമ്പേ നെറ്റ്‌ യോഗ്യതയും ഉണ്ട്‌. അത്‌ പൊളിഞ്ഞപ്പോൾ പിഎച്ച്‌ഡിക്കെതിരെ കേസ്‌ ഉണ്ടെന്നായി അടുത്തത്‌. അതും പൊളിഞ്ഞു. ഇന്‍റർവ്യൂവിൽ അയോഗ്യയാക്കാൻ ശ്രമം നടന്നുവെന്നും അവർതന്നെ പറയുന്നു. കൂടിയാലോചിച്ച്‌ ഒരാൾക്ക്‌ മാർക്ക്‌ നൽകാൻ തീരുമാനിച്ചു എന്നും പറഞ്ഞു. എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് ഒരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇന്‍റർവ്യൂ ബോര്‍ഡിലെ മൂന്ന് പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും എംബി രാജേഷ് പറഞ്ഞു.

എന്നെയും എൻ്റെ സുഹൃത്തിനെയും ഇടനിലക്കാരന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർഥിക്ക് എത്തിച്ചതെന്ന് ചോദിച്ചതായും എംബി രാജേഷ് പറഞ്ഞു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല. പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോലി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്‌ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു. ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടാനാണ് ഇടപെടല്‍. ഭാഷാ വിദഗ്‌ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും എംബി രാജേഷ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.