ETV Bharat / state

പാലക്കാട് ഐഎഫ്എസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - IFS officer covid

അദ്ദേഹത്തിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന 46 വനംവകുപ്പ് ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

പാലക്കാട്:  ഐഎഫ്എസ് ഉദ്യോഗസ്ഥന് കൊവിഡ്  കൊവിഡ് 19  IFS officer  IFS officer covid  covid confirmed Palakkad IFS officer
പാലക്കാട് ഐഎഫ്എസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 19, 2020, 1:28 PM IST

പാലക്കാട്: പാലക്കാട് ഡിവിഷനിൽ പരിശീലനത്തിൽ ഉണ്ടായിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന 46 വനംവകുപ്പ് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. നിലവിൽ ഇദ്ദേഹം മലപ്പുറത്ത് ചികിത്സയിലാണ്. ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്.

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച പെരിന്തൽമണ്ണ എഎസ്പിയുടെ ഭർത്താവാണ് ഇദ്ദേഹം. ഈ മാസം ഒന്നു മുതൽ 15 വരെ ഇദ്ദേഹം പാലക്കാട് ഡിഎഫ്ഒയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. 10 , 11 ,12 തിയതികളിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ ടി റമീസിനെ വാളയാറിൽ മാൻവേട്ട കേസിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. ഇദ്ദേഹത്തിന്‍റെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന അടുത്തദിവസങ്ങളിൽ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.