പാലക്കാട്: ജില്ലയിൽ ഇന്ന് ആദ്യ കൊവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 154 ആയി. മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിയവെ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിനിയായ വയോധികയുടെ പരിശോധനാഫലം ഇന്ന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദുബായിൽ നിന്നും എത്തിയ വല്ലപ്പുഴ, ഒലവക്കോട് സ്വദേശികൾ, ചെന്നൈയിൽ നിന്നും എത്തിയ ശ്രീകൃഷ്‌ണപുരം, ചെറുകോട് സ്വദേശികൾ, രാജസ്ഥാനിൽ നിന്നും വന്ന കൊപ്പം മണ്ണേങ്കോട് സ്വദേശി, ട്രിച്ചിയിൽ നിന്നും വന്ന ഒറ്റപ്പാലം സ്വദേശി എന്നിവർക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളെ കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് ഒരു മരണമുൾപ്പെടെ ഏഴ് പേർക്ക് കൂടി കൊവിഡ് - കൊവിഡ് മരണം
ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 154 ആയി.