പാലക്കാട്: പട്ടാമ്പി മത്സ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മത്സ്യ മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു. മാർക്കറ്റിലെ കമ്മീഷൻ ഏജന്‍റ് തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനൊന്നാം തീയതി കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന സെന്‍റിനൽ സർവേയിലാണ് ഇയാളുടെ സ്രവം ശേഖരിച്ചത്. 6 ദിവസത്തിന് ശേഷമാണ് പോസിറ്റീവ് ഫലം വന്നത്. ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് മാർക്കറ്റിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ നഗരസഭ ഉത്തരവിട്ടു. സമൂഹ വ്യാപന സാധ്യത തടയുന്നതിന്‍റെ ഭാഗമായാണ് മാർക്കറ്റ് അടച്ചത്. ആരോഗ്യവകുപ്പിന്‍റ തുടർ പരിശോധനക്ക് ശേഷം അണുനശീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മാർക്കറ്റ് തുറക്കുകയുള്ളൂ.
തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മത്സ്യമാര്‍ക്കറ്റ് അടച്ചു - മത്സ്യമാര്‍ക്കറ്റ്
മാർക്കറ്റിലെ കമ്മീഷൻ ഏജന്‍റ് തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.