പാലക്കാട്: ജില്ലയിൽ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന ഇയാൾ നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. യുകെയിൽ നിന്ന് തിരിച്ചത്തിയ ഇയാൾ ജില്ലയിൽ പ്രവേശിക്കാതെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അതേസമയം ജില്ലയിൽ 3864 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലുണ്ട്. 3846 പേര്‍ വീടുകളിലും എട്ട് പേര്‍ ജില്ലാ ആശുപത്രിയിലും മൂന്ന് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഏഴ് പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമായാണ് നിരീക്ഷണത്തിലുള്ളത്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും ഇതുവരെ 119 സാമ്പിളുകള്‍ അയച്ചതില്‍ 93 എണ്ണത്തിന്‍റെ ഫലങ്ങളും നെഗറ്റീവാണ്. ആകെ 4098 ആളുകളാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 234 പേർ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.