ETV Bharat / state

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്‌ക്ക്‌ 20 വർഷം കഠിന തടവും പിഴയും - പാലക്കാട്‌ ഏറ്റവും പുതിയ വാര്‍ത്ത

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എടത്തനാട്ടുകര യതീംഖാന കാരാട്ടു പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫാറൂഖിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

palakkadu pocso case  court verdict  palakkadu seven year old pocso case  court verdict on palakkadu pocso case  accused muhammed farooq  latest news in palakkadu  latest news today  ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്  പ്രതിയായ മുഹമ്മദ്‌ ഫാറൂഖ്  പാലക്കാട് പോക്‌സോ കേസ്  ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ  പിഴത്തുക ഇരയ്‌ക്ക് നല്‍കണം  പാലക്കാട്‌ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്‌ക്ക്‌ 20 വർഷം കഠിന തടവും പിഴയും വിധിച്ച് അതിവേഗ കോടതി
author img

By

Published : Oct 26, 2022, 3:22 PM IST

പാലക്കാട്‌: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക്‌ 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എടത്തനാട്ടുകര യതീംഖാന കാരാട്ടു പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫാറൂഖിനെയാണ്‌ (48) കോടതി ശിക്ഷിച്ചത്‌. പിഴത്തുക ഇരയ്‌ക്ക് നല്‍കണം.

2020 ലാണ്‌ സംഭവം നടന്നത്‌. ഒപ്പം കളിക്കാൻ കൂടാം എന്ന് പറഞ്ഞ്‌ കുട്ടിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി ഇയാള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. നാട്ടുകൽ പൊലീസ്‌ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർമാരായ ജെ ടി അനീഷ് ലാൽ, അനിൽ മാത്യു എന്നിവരാണ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്‌.

പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ് കുമാർ ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 15 സാക്ഷികളെ വിസ്‌തരിച്ചു. 17 രേഖകൾ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.