ETV Bharat / state

ആലത്തൂർ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ദീപാ നിശാന്ത് - പരിഹസിച്ച്

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രചാരണയോഗങ്ങളിൽ പാട്ടു പാടുന്നതിനെ വിമർശിച്ചാണ് എഴുത്തുകാരി ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഫയൽ ചിത്രം
author img

By

Published : Mar 27, 2019, 3:38 AM IST

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രചാരണപരിപാടികളിൽ പാടുന്നതിലും മറ്റും പരിഹസിച്ചാണ് ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാട്ടുപാടി വോട്ട് പിടിക്കാൻ ഇത് റിയാലിറ്റി ഷോയൊ അമ്പലകമ്മിറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പോസ്റ്റ്. പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് പ്രവർത്തകരും രംഗത്തു വന്നു.

ദീപാ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

  • " class="align-text-top noRightClick twitterSection" data="">

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്. ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്‍റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.'രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദം. ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്‍റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.

Intro:Body:

കോണ്‍ഗ്രസുകാരിയെ അല്ല, ദളിത് സ്ത്രീയെയാണ് അപമാനിച്ചത്; രമ്യയ്ക്ക് പിന്തുണയേറുന്നു

രാഷ്ട്രീയത്തിനപ്പുറമുളള പിന്തുണ രമ്യ ഹരിദാസിന് ലഭിച്ചത് കേരളത്തിലെ ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളില്‍ നിന്നാണ്. കോണ്‍ഗ്രസുകാരിയായ രമ്യയെയല്ല, ദളിത് സ്ത്രീയായ രമ്യയെയാണ് ദീപ നിഷാന്ത് അപമാനിച്ചതെന്നാണ് അവരുടെ നിലപാട്. 

സ്ഥാനാര്‍ഥി എത്ര മനോഹരമായി പാടുന്നു, ‍ഡാന്‍സ് കളിക്കുന്നു എന്നതൊന്നുമല്ല തിരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടതെന്ന് പറഞ്ഞ് ഇടത് സഹയാത്രികയായ  ദീപ കലാകാരിയായ രമ്യയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസുകാരെക്കാളും ശക്തമായും തീവ്രമായും പ്രതികരിച്ചത് ദളിത് ആക്ടിവിസ്റ്റുകളാണ്. മൃദുലാദേവി ശശിധരന്റെ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാടിത്തന്നെയാണ് ഇടതുപക്ഷം പറയരെയും പുലയരെയും കുറവരെയും ഈഴവരെയും ചേര്‍ത്ത് പിടിച്ചത്. ആലത്തൂര്‍ അങ്ങ് ദൂരെയല്ല, അപ്പനില്ലേ തിന്താര, ഞങ്ങള്‍ക്ക് അമ്മയില്ലേ തിന്താര എന്ന് ഞങ്ങള്‍ കൂട്ടമായി കോളനികള്‍ കയറി പാടിയാല്‍ വോട്ട് തിരിഞ്ഞുകുത്തുമെന്നും മൃദുല മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രമ്യ എന്ന കോണ്‍ഗ്രസുകാരിയല്ല രമ്യയെന്ന ദളിത് സ്ത്രീയാണ് അപമാനിക്കപ്പെട്ടതെന്നും മൃദുല ഓര്‍മിപ്പിക്കുന്നു. 

ഇതുവരെ പാര്‍ലമെന്റില്‍ പോയ പെണ്ണുങ്ങളൊക്കെ രാഷ്ട്രതന്ത്രം പഠിച്ചിട്ടാണോ പോയതെന്നാണ് ദീപയോട് രേഖാ രാജിന്റെ ചോദ്യം. കെപിഎസി നാടകങ്ങളും ഉത്സവപ്പറമ്പിലെ കഥാപ്രസംഗങ്ങളും ഇടതുപക്ഷത്തെ വളര്‍ത്തിയ ചരിത്രം മറക്കരുതെന്ന് രേഖയും ഓര്‍മിപ്പിക്കുന്നു. ഇതുവരെ ആരുടേം ഒരു പ്ലാവില പോലും കട്ടിട്ടില്ലാത്ത ഞാന്‍ പെലക്കള്ളി. കവിത കട്ട അവര് ടീച്ചര്‍. എന്നിട്ടും നമ്മള് പാടുന്നതും ഡാന്‍സ് ചെയ്യുന്നതും പിടിക്കണില്യാന്നുണ്ടോ തമ്പ്രാട്ടിക്കെന്നാണ് അലീന ആകാശമിഠായിയുടെ ചോദ്യം.

ദളിത് സ്ത്രീകളോട് ചുമ്മാ മെക്കിട്ടു കേറാം എന്നാണെങ്കില്‍ അതങ്ങ് വാങ്ങിവെക്കാനാണ് ധന്യാ മാധവിന്റെ മുന്നറിയിപ്പ്. രമ്യ പാടിയാല്‍ ചിലപ്പോ ഞങ്ങളും കാരണവന്‍മാരും കൂടെപ്പാടുമെന്നും ധന്യ പറഞ്ഞവസാനിപ്പിക്കുന്നു. ചുരുക്കത്തില്‍ രമ്യയ്ക്ക് ധൈര്യമായി പാടാമെന്നാണ് പാടിയോ പാടാതെ വോട്ടു തേടാമെന്നുമാണ് പൊതുവികാരം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.