ETV Bharat / state

ആശാവര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി - കമ്പ്യൂട്ടര്‍ പരിശീലനം

ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്.

Asha workers  computer training For Asha workers  computer training  ആശാവര്‍ക്കര്‍മാര്‍  അക്ഷയ കേന്ദ്രങ്ങള്‍  കമ്പ്യൂട്ടര്‍ പരിശീലനം  പാലക്കാട് വാര്‍ത്ത
ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി
author img

By

Published : Jan 8, 2021, 3:26 AM IST

പാലക്കാട്: ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനു തുടക്കം കുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്.

കമ്പ്യൂട്ടര്‍ ഉപയോഗം, ടൈപ്പിംഗ്, എം.എസ് ഓഫീസ്, ഇ- മെയില്‍, ഗൂഗിള്‍ ഫോമുകളുടെ ഉപയോഗം , മൊബൈല്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം തുടങ്ങി കമ്പ്യൂട്ടറിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. വെള്ളിനേഴി, പൂക്കോട്ടുകാവ്, അനങ്ങനടി, തൃക്കടീരി, കരിമ്പുഴ, ശ്രീകൃഷ്ണപുരം, കുലുക്കല്ലൂര്‍, വിളയൂര്‍, ലക്കിടി പേരൂര്‍, കണ്ണമ്പ്ര, അമ്പലക്കാട് , തരൂര്‍, കയറംകുളം, കണ്ണനൂര്‍, കുഴല്‍മന്ദം, പുതുപ്പരിയാരം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.
അക്ഷയ ജില്ലാ പ്രോജക്ടിന്‍റേയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റേയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.