ETV Bharat / state

പാലക്കാട് എംപി ഓഫീസിൽ പരാതികൾ ഇനി വാട്‌സ്ആപ്പ് വഴി സമർപ്പിക്കാം - kerala palakkad corona

വാട്‌സ്‌ആപ്പ് വീഡിയോ കോൾ വഴി എംപിയോട് നേരിട്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാനുള്ള സൗകര്യമാണ് വി.കെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

പാലക്കാട് എംപി ഓഫീസ്  കൊവിഡ് കേരളം  പരാതികളും ആവശ്യങ്ങളും ഇനിമുതൽ വാട്‌സ്‌ആപ്പ്  പാലക്കാട് ലോക്സഭ മണ്ഡലം  വി. കെ ശ്രീകണ്ഠൻ എംപി  വാട്‌സ്‌ആപ്പ്  Complaints and requests through Watsapp video calls  Palakkad MP office  vk sreekandan mp  kerala palakkad corona  covid 19
പാലക്കാട് എംപി ഓഫീസിൽ പരാതികൾ ഇനി വാട്‌സ്ആപ്പ് വഴി
author img

By

Published : Jul 16, 2020, 4:04 PM IST

പാലക്കാട്: കൊവിഡ് പശ്ചാത്തലത്തിൽ പരാതികളും ആവശ്യങ്ങളും ഇനിമുതൽ വാട്‌സ്‌ആപ്പ് മുഖേനയും അറിയിക്കാം. എംപി ഓഫീസിൽ നേരിട്ട് എത്താതെ പരാതികൾ വാട്സ്ആപ്പ് വഴി അറിയിക്കുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട് എംപി ഓഫീസിലെ ലാൻഡ് ഫോൺ നമ്പറുമായി വാട്‌സ്‌ആപ്പ് ബന്ധിപ്പിച്ചതിനാൽ വീഡിയോ കോൾ വഴി എംപിയോട് നേരിട്ട് പരാതി സമർപ്പിക്കാമെന്ന് വി.കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.

വാട്‌സ്‌ആപ്പ് വീഡിയോ കോളിലൂടെ പരാതികൾ സമർപ്പിക്കാമെന്ന് വി.കെ ശ്രീകണ്ഠൻ എംപി അറിയിച്ചു

കേരളത്തിൽ തന്നെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമായ പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾക്ക് പുതിയ സാഹചര്യമനുസരിച്ച് നേരിട്ടെത്തി പരാതികൾ ബോധിപ്പിക്കാൻ സാധിക്കാത്തതിനാലാണ് വി. കെ ശ്രീകണ്ഠൻ എംപി ഇത്തരത്തിൽ സൗകര്യമൊരുക്കിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു എംപി ഓഫീസിൽ വാട്‌സ്‌ആപ്പ് സാങ്കേതിക സംവിധാനം വഴി പരാതികളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നതെന്നും വി. കെ ശ്രീകണ്ഠൻ എംപി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.