ETV Bharat / state

കെവി വിജയദാസ് എംഎൽഎയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

author img

By

Published : Jan 19, 2021, 10:08 AM IST

തലയിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എംഎൽഎ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.

പാലക്കാട്  കെവി വിജയദാസ് എംഎൽഎ  കെവി വിജയദാസ് എംഎൽഎയുടെ മരണം  K. V. Vijayadas  Communist Party of India  Marxist
കെവി വിജയദാസ് എംഎൽഎയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പാലക്കാട്: കോങ്ങാട് എം എൽ എ കെ വി വിജയദാസിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ അകാലവിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിന് വേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഎമ്മിന്‍റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ പാലക്കാടിന്‍റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധസ്ഥിതരുടെ പ്രശ്നങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തലയിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എംഎൽഎ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. കൊവിഡ് പോസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ന് എം.എൽ.എയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.