ETV Bharat / state

സ്‌പ്രിംഗ്ലര്‍ വിവാദം; മുഖ്യമന്ത്രി കള്ളനെപ്പോലെ പെരുമാറുന്നുവെന്ന് ഷാഫി പറമ്പില്‍ - മുഖ്യമന്ത്രി കള്ളനെ പോലെ പെരുമാറുന്നു

കെഎം ഷാജിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സ്‌പ്രിംഗ്ലര്‍ വിഷയം വഴി തിരിച്ചു വിടാനുള്ള നീക്കമാണെന്നും ഷാഫി പറമ്പിൽ

CM behaves like a thief  Shafi Paramil MLA  pinarayi vijayan  മുഖ്യമന്ത്രി കള്ളനെ പോലെ പെരുമാറുന്നു  പാലക്കാട്‌
മുഖ്യമന്ത്രി കള്ളനെ പോലെ പെരുമാറുന്നു; ഷാഫി പറമ്പിൽ എംഎൽഎ
author img

By

Published : Apr 19, 2020, 8:05 PM IST

പാലക്കാട്‌: സ്‌പ്രിംഗ്ലര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി കള്ളനെ പോലെ പെരുമാറുകയാണെന്നും ജനങ്ങളെ ഒറ്റുകൊടുത്തെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ അടുപ്പക്കാർ ചേർന്ന് നടപ്പാക്കിയ കച്ചവടമാണ് സ്‌പ്രിംഗ്ലറെന്നും കെഎം ഷാജിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സ്‌പ്രിംഗ്ലര്‍ വിഷയം വഴി തിരിച്ചു വിടാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കള്ളനെ പോലെ പെരുമാറുന്നു; ഷാഫി പറമ്പിൽ എംഎൽഎ

മുഖ്യമന്ത്രി ഐടി വകുപ്പ് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്നും അഴിമതിക്കെതിരെ ഏപ്രിൽ 24 ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മൂന്ന് പേർ മാത്രം പങ്കെടുക്കുന്ന പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും പാലക്കാട്‌ നടത്തിയ വാർത്ത സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.