പാലക്കാട്: സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി ജില്ലയിൽ പൊലീസ് പരിശോധന നടത്തി. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ നടന്ന പരിശോധനയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. നാട്ടുകൽ, പാലക്കാട് സൗത്ത്, ചാലിശ്ശേരി, മംഗലംഡാം, പട്ടാമ്പി എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Also Read: പുലിശല്യമൊഴിയുന്നില്ല, പ്രദേശത്ത് നായ്ക്കളുടെ തലയോട്ടികൾ ; ഉറക്കം നഷ്‌ടപ്പെട്ട് പപ്പാടി
ഒമ്പത് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവയിലെ ദൃശ്യങ്ങളും വീഡിയോകളും വിശദമായി പരിശോധിച്ച് അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പല ഗ്രൂപ്പുകളിലായി ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.