ETV Bharat / state

സാധാരണക്കാരന് ഇരട്ടിപ്രഹരമായി പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍; നിസഹായവസ്ഥരായി റേഷന്‍ വ്യാപാരികള്‍

റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം 70 ശതമാനത്തിൽ നിന്ന്‌ 30 ശതമാനമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയെ തുടര്‍ന്ന് ഗുണഭോക്താക്കൾ റേഷൻകടയുടമകളുമായുള്ള തർക്കം മുറുകുന്നു

Central Government  Ration  Ration distribution  Ration shop  Ration shop owners  consumers  സാധാരണക്കാരന്  പുഴുക്കലരി  കേന്ദ്ര സര്‍ക്കാര്‍  റേഷന്‍ വ്യാപാരികള്‍  റേഷന്‍  പാലക്കാട്  നടപടി  ഗുണഭോക്താക്കൾ  കരിഞ്ചന്ത  പിഎംജികെഎവൈ
സാധാരണക്കാരന് ഇരട്ടിപ്രഹരമായി പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍
author img

By

Published : Dec 11, 2022, 3:41 PM IST

പാലക്കാട്: റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള പുഴുക്കലരി വിഹിതം 70 ശതമാനത്തിൽ നിന്ന്‌ 30 ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. പകരം പച്ചരി വിഹിതം 70 ശതമാനവുമാക്കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് പുഴുക്കലരി കിട്ടാത്തതിനാൽ പലയിടത്തും ഗുണഭോക്താക്കൾ റേഷൻകടയുടമകളുമായുള്ള തർക്കങ്ങള്‍ക്കും ഇടയാകുന്നുണ്ട്.

പ്രധാനമന്ത്രി ഗരീബ്‌ കല്ല്യാൺ അന്നയോജന (പിഎംജികെഎവൈ) പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയത്‌ മുഴുവൻ പച്ചരിയാണ്‌. മാർച്ച്‌ വരെ ഇതേനില തുടരും. റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകിയാണ്‌ അരി വാങ്ങുന്നത്‌. മാത്രമല്ല പൊതുവിപണിയിൽ അരിവില കുത്തനെ ഉയരാനും കേന്ദ്രസർക്കാറിന്‍റെ ഈ നടപടി ഇടയാക്കും.

ഈ നടപടിയിലൂടെ കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനുമുള്ള സാധ്യതയും വര്‍ധിക്കും. സ്വകാര്യ മില്ലുകളെ സഹായിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന്‌ പിന്നിലുള്ളതെന്നുള്ള ആരോപണവുമുണ്ട്‌. അന്ത്യോദയ അന്നയോജന (എഎവൈ, മഞ്ഞകാർഡ്‌), മുൻഗണനാ (പിങ്ക്‌ കാർഡ്‌) വിഭാഗങ്ങൾക്കാണ്‌ ഇത് ഏറെ ദുരിതം വിതയ്‌ക്കുക. ഇതോടെ എഎവൈക്കാർക്ക്‌ പുഴക്കലരിക്കുപകരം മാസം 30 കിലോ പച്ചരിയാണ്‌ ലഭിക്കുക. മുൻഗണനക്കാർക്ക്‌ നാലു കിലോയും കിട്ടും. കൂടാതെ കേരളത്തിൽ പച്ചരിച്ചോറ്‌ കഴിക്കുന്നവർ പൊതുവേ കുറവായത്‌ പ്രതിസന്ധിയുടെ ആഴം കൂട്ടും.

സംസ്ഥാനത്ത്‌ ആകെയുള്ള 93.10 ലക്ഷം കാർഡിൽ 5.89 ലക്ഷം എഎവൈ കാർഡും 35.07 ലക്ഷം കാർഡ്‌ മുൻഗണനാ വിഭാഗവുമാണ്‌. കേന്ദ്ര നടപടിയില്‍ റേഷൻ കടയുടമകൾ നിസഹായവസ്ഥയിലുമാണ്. അരി മാറ്റിനൽകണമെന്ന കാർഡുടമകളുടെ ആവശ്യത്തിൽ കൈമലർത്താനേ ഇവർക്ക്‌ സാധിക്കൂ. ഇതിനിടെ ഈ മാസത്തെ റേഷൻ വിതരണവും ആരംഭിച്ചിട്ടുണ്ട്‌. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരുടെ അന്നംമുട്ടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.