പാലക്കാട്: കൊവിഡ് പ്രതിരോധ സന്ദേശവുമായി പാലക്കാട് പിഎംജി ഹയർസെക്കൻഡറി സ്കൂളിൽ കാർട്ടൂൺ മതിൽ ഒരുങ്ങി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് മതിൽ തീർത്തത്. കൊവിഡ് നിത്യജീവിതത്തന്‍റെ ഭാഗമായ സാഹചര്യത്തിൽ ഓരോരുത്തരും ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് കാർട്ടൂൺ മതിൽ.
ഒൻപത് ചിത്രകാരന്മാർ ചേർന്നാണ് കാർട്ടൂൺ പൂർത്തിയാക്കിയത്. പാലക്കാടിന്‍റെ സാംസ്ക്കാരിക പൈതൃകം, ഭാഷാശൈലി എന്നിവ കോർത്തിണക്കിയും കുഞ്ചൻനമ്പ്യാർ ഒ വി വിജയൻ തുടങ്ങിയവരുടെ സാഹിത്യ രചനകളിലെ സന്ദർഭങ്ങളെ ഉൾപ്പെടുത്തിയുമാണ് കാർട്ടൂൺ ബോധവൽക്കരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ .കെ ശാന്തകുമാരി കലാകാരന്മാർക്ക് സാനിറ്റൈസറും മാസ്ക്കും നൽകി കാർട്ടൂൺ മതിൽ ഉദ്ഘാടനം നിർവഹിച്ചു.