ETV Bharat / state

കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു; കാറുടമക്കെതിരെ കേസ്

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഇറക്കിവിട്ടതായി ആരോപണം

car accident  palakkad accident  കാറിടിച്ച് മരണം  നല്ലേപ്പള്ളി അപകടം
കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു
author img

By

Published : Dec 13, 2019, 10:57 AM IST

Updated : Dec 13, 2019, 1:47 PM IST

പാലക്കാട്: ഇരട്ടക്കുളത്ത് കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. വാഹനം ഓടിച്ച മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നല്ലേപ്പള്ളി സ്വദേശി സുദേവന്‍റെ മകൻ സുജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വഴിയിലിറക്കി വിട്ടതാണ് ചികിത്സ വൈകാൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്നതാണ് കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഇരട്ടക്കുളത്ത് വെച്ച് അപകടമുണ്ടായത്.

കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു; കാറുടമക്കെതിരെ കേസ്

പൊള്ളാച്ചി ഭാഗത്ത് നിന്നും അമിതവേഗതയിൽ വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും എടുത്ത് അയൽവാസി അതേ കാറിൽ കയറ്റി പാലക്കാട് ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് അയൽവാസി തന്നെ മറ്റൊരു വാഹനത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

Intro:Body:പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ.കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞു കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആറരയോടെ കുട്ടി മരിച്ചു.Conclusion:
Last Updated : Dec 13, 2019, 1:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.