ETV Bharat / state

അട്ടപ്പാടി പാടവയലിൽ കഞ്ചാവ് തോട്ടം കണ്ടെത്തി - Palakkad

പാലക്കാട് ഐ.ബിയും ജെ.ഇ.എസ് അട്ടപ്പാടിയും അഗളി റെയ്ഞ്ച് പാർട്ടിയും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുറുക്കത്തിക്കല്ല് വന മേഖലയിൽ കഞ്ചാവ് ചെടികൾ കൃഷിചെയ്യുന്നതായി കണ്ടെത്തിയത്.

അട്ടപ്പാടി  അട്ടപ്പാടി കഞ്ചാവ് വാര്‍ത്ത  അട്ടപ്പാടി കഞ്ചാവ് പിടികൂടി  അട്ടപ്പാടി കഞ്ചാവ് കേന്ദ്രം  cannabis plantation  Palakkad  cannabis plantation found Palakkad
അട്ടപ്പാടി പാടവയലിൽ കഞ്ചാവ് തോട്ടം കണ്ടെത്തി
author img

By

Published : Oct 27, 2020, 8:15 PM IST

പാലക്കാട്: അട്ടപ്പാടി പാടവയലിൽ 175 കഞ്ചാവ് ചെടികൾ അടങ്ങിയ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് ഐ.ബിയും ജെ.ഇ.എസ് അട്ടപ്പാടിയും അഗളി റെയ്ഞ്ച് എക്സൈസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുറുക്കത്തിക്കല്ല് വന മേഖലയിൽ കഞ്ചാവ് ചെടികൾ കൃഷിചെയ്യുന്നതായി കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള 91 ചെടികളും ഒരുമാസം പ്രായമുള്ള 84 ചെടികളും അടങ്ങിയ 25തടങ്ങളിലായാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിവന്നിരുന്നത്.

കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല. ഒരിടവേളക്ക് ശേഷം വന മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നു എന്ന രഹസ്യ വിവരം ഊരുകളിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാന്‍റേഷൻ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ നിന്നും 420 കഞ്ചാവ് ചെടികൾ അടങ്ങിയ വലിയ തോട്ടം എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.