ETV Bharat / state

അട്ടപ്പാടിയിൽ കഞ്ചാവ് നഴ്‌സറിയും കഞ്ചാവ് പ്ലാൻ്റേഷനും നശിപ്പിച്ചു

author img

By

Published : Sep 20, 2019, 10:32 AM IST

ഗോട്ടിയാർ കണ്ടി ഊരിനു സമീപത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് 70 തടങ്ങളിലായി വളർത്തിയ രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ കണ്ടത്തി നശിപ്പിച്ചു.

അട്ടപ്പാടിയിൽ കഞ്ചാവ് നഴ്‌സറിയും കഞ്ചാവ് പ്ലാൻ്റേഷനും നശിപ്പിച്ചു

പാലക്കാട്: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി യും, അഗളി റേഞ്ചും, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടത്തി. ഗോട്ടിയാർ കണ്ടി ഊരിനു സമീപം ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് 70 തടങ്ങളിലായി വളർത്തിയ രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികളാണ് തുടർന്ന് നശിപ്പിച്ചത്. ഇതിനോട് ചേർന്ന് കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ നഴ്‌സറിയും കഞ്ചാവ് കൃഷിക്കാർ ഉപയോഗിച്ചിരുന്ന ഷെഡ്ഡും നശിപ്പിച്ചു.

എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും, വളരെയേറെ ദുർഘടം പിടിച്ചതുമായ മലയടിവാരത്തിലെ വനാന്തർ ഭാഗത്താണ് കഞ്ചാവ് കൃഷി ചെയ്തുവന്നിരുന്നത്. ഈ മാസം തന്നെ ഗോട്ടിയാർ കണ്ടി മേഖലയിൽ 117 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

Intro:Body:അട്ടപ്പാടിയിൽ കഞ്ചാവ് നഴ്സറി യും കഞ്ചാവ് പ്ലാന്റെഷനും നശിപ്പിച്ചു

എക്സൈസ് ഇന്റെലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി യും, അഗളി റേഞ്ച് ഉം, മുക്കാലി ഫോറെസ്റ്റ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടത്തിയത്. ഗോട്ടിയാർ കണ്ടി ഊരിനു സമീപം ഒരു ഏക്കറോളം വരുന്ന സ്ഥലത്തു, 70 തടങ്ങളിലായി വളർത്തിയ രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. ഇതിനോട് ചേർന്ന് കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ നഴ്സറി യും നശിപ്പിച്ചു. കഞ്ചാവ് തോട്ടത്തിൽ കണ്ട കഞ്ചാവ് കൃഷിക്കാർ ഉപയോഗിച്ച് വന്നിരുന്ന ഷെഡ്ഡും നശിപ്പിച്ചു. എത്തിപ്പെടാൻ ബുദ്ധിമുട്ട് ഉള്ളതും, വളരെയേറെ ദുർഘടം പിടിച്ചതുമായ മലയടിവാരത്തിലെ വനാന്തർ ഭാഗത്ത്‌ ആണ് കൃഷി ചെയ്തു വന്നിരുന്നത്. ഈ മാസം തന്നെ ഗോട്ടിയാർ കണ്ടി മേഖലയിൽ 117 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, കൃഷ്ണൻ കുട്ടി, പ്രിവന്റീവ് ഓഫീസേഴ്‌സ്. ബി. ശ്രീജിത്ത്‌, സെന്തിൽ കുമാർ, കെ. എസ്. സജിത്ത്, എം. യൂനുസ്, പി. എൻ. രാജേഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർ
പ്രദീപ്‌ മുക്കാലി ഫോറെസ്റ്റ് ഓഫീസേഴ്‌സ് എൻ പഞ്ചൻ, ബി. പ്രണവ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകിConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.