പാലക്കാട്: പാലക്കാട് ആലത്തൂർ, എരിമയൂരിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ അഴുകിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എരിമയൂർ മഞ്ഞളൂർ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരത്തിൽ സാരി കെട്ടി ഇരു വശത്തായി തൂങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹങ്ങൾ.
മൃതദേഹങ്ങൾ ആരുടേതെന്ന് ഇതുവരെ തിരിഞ്ഞറിട്ടില്ല. ഇരുപത് ദിവസം മുമ്പായിരിക്കും മരണം സംഭവിച്ചത് എന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നത്. പുരുഷന് 45 ഉം സ്ത്രീക്ക് 40 വയസ് പ്രായം ഉണ്ടാവുമെന്നും ഡോക്ടർമാർ അറിയിച്ചു.