ETV Bharat / state

ദളിതരെയും ക്രൈസ്‌തവരെയും കൂടെ നിർത്തണം, ബിജെപിയിൽ ഗ്രൂപ്പിസം പാരമ്യത്തിലെന്ന്‌ പഠനശിബിരം - bjp kerala leadership

കേരളത്തിലെ ബിജെപിയുടെ വളർച്ചയ്‌ക്ക്‌ പ്രധാന തടസം ഗ്രൂപ്പിസമാണെന്ന്‌ പഠനശിബിരത്തിൽ വിമർശനം.ക്രൈസ്‌തവരെയും ദളിതരേയും ഒപ്പം നിർത്തണമെന്ന് നിർദേശം.

ബിജെപി പഠനശിബിരം പാലക്കാട്  ബിജെപിയിൽ ഗ്രൂപ്പിസം  ബിജെപി കേരള വാർത്ത  ബിജെപി കേരള നേതൃത്വം  ബിജെപി വിമർശനം  bjp padanashibiram  groupism in kerala bjp  bjp kerala leadership  bjp in kerala
ദളിതരെയും ക്രൈസ്‌തവരെയും കൂടെ നിർത്തണം, ബിജെപിയിൽ ഗ്രൂപ്പിസം പാരമ്യത്തിലെന്ന്‌ പഠനശിബിരം
author img

By

Published : Jul 19, 2022, 12:47 PM IST

പാലക്കാട്: പാർട്ടിയുടെ വളർച്ചയ്‌ക്ക്‌ പ്രധാന തടസം ഗ്രൂപ്പിസമാണെന്ന്‌ ബിജെപി സംസ്ഥാന പഠനശിബിരത്തിൽ വിമർശനം. ചിലർ സ്വന്തം താൽപര്യമനുസരിച്ച്‌ പാർട്ടിയിൽ സ്വാധീനമുറപ്പിക്കുന്നതിനാൽ അണികളെ ഒപ്പം നിർത്താനാകുന്നില്ല. പാലക്കാട് അഹല്യ ക്യാമ്പസിൽ മൂന്ന്‌ ദിവസമായി നടക്കുന്ന പഠനശിബിരത്തിലാണ്‌ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്‌.

ദളിതരെയും ക്രൈസ്‌തവരെയും ഒപ്പം നിർത്താനുള്ള നീക്കം വിജയിച്ചില്ല. ആദിവാസി, ദളിത്‌ കോളനികളിലും പാർട്ടി ദുർബലമായി. ഗ്രൂപ്പിസവും അഴിമതിയും പാർട്ടിയെ തളർത്തി.

ആർത്തി മൂത്ത നേതാക്കൾ പാർട്ടിക്ക്‌ തലവേദനയാണ്‌. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇതെല്ലാം തടസമാണ്‌. ഈ സാഹചര്യത്തിൽ അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം പ്രതീക്ഷിക്കേണ്ടെന്നാണ് സംഘടന റിപ്പോർട്ടിൽ.

പാർട്ടിക്ക്‌ വോട്ട്‌ വിഹിതം കുറയുകയാണ്‌. ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ തകരും. എന്നാൽ, അത്‌ മുതലാക്കാൻ കേരളത്തിലെ നേതൃത്വത്തിന്‌ ത്രാണിയില്ല.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദളിത്‌ സ്ഥാനാർഥിയെ നിർത്തുന്നത്‌ പാർട്ടിക്ക് നേട്ടമാണ്‌. ഇതിന്‍റെ ചുവട്‌ പിടിച്ച്‌ കേരളത്തിലെ ആദിവാസി, ദളിത്‌ കോളനികൾ കേന്ദ്രീകരിച്ച്‌ പ്രവർത്തനം ശക്തമാക്കണം. ഇവിടങ്ങളിൽ സംസ്ഥാന സർക്കാരിനെയും പ്രത്യേകിച്ച്‌ സിപിഎമ്മിനും എതിരായി പ്രചാരണം നടത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

ക്രൈസ്‌തവരെയും ദളിതരെയും ഒപ്പം നിർത്താൻ അഖിലേന്ത്യ നേതൃത്വം നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന നേതൃത്വം വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന ആരോപണവും ഉയർന്നു. കേരളത്തിൽ ബിജെപിക്ക്‌ 10 മുതൽ 15 ശതമാനം വരെ വോട്ടുണ്ട്‌. ദളിതരുടെയും ക്രൈസ്‌തവരുടെയും പിന്തുണ കൂടി ഉറപ്പിച്ചാലെ പ്രധാന പ്രതിപക്ഷമായി കേരളത്തിൽ വളരാനാകൂ.

കോൺഗ്രസിൽ നിന്ന്‌ നേതാക്കൾ ഇടതുപക്ഷത്തേക്ക്‌ പോകുന്നത്‌ ബിജെപിയുടെ പിടിപ്പുകേടാണ്. കേന്ദ്രമന്ത്രിമാർ എല്ലാ മാസവും എല്ലാ ജില്ലയിലും സന്ദർശനം നടത്തും. ഇത്‌ പൂർണമായും സംസ്ഥാന സർക്കാരിനെതിരായ പ്രചാരണമായി മാറ്റണമെന്നും പഠനശിബിരത്തിലെ സംഘടന ക്ലാസിൽ നിർദേശമുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.