പാലക്കാട്: ബിജെപി അംഗം പേരുമാറി വോട്ട് ചെയ്‌തതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭയില്‍ തർക്കം. ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലാണ് പേരുമാറി വോട്ട് ചെയ്‌തത്. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.
ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയയ്‌ക്ക് വോട്ട് ചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേര് ഏഴുതി ബിജെപി കൗണ്‍സിലര്‍ എന്‍. നടേശന്‍ ബാലറ്റ് പെട്ടിയിലിട്ടു. അബദ്ധം പറ്റിയെന്ന് പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ട് ചെയ്യുന്നതിനെ ചൊല്ലിയാണ് തര്‍ക്കം നടന്നത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തി. വോട്ട് റദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ പ്രതിഷേധം തുടരുകയാണ്.