പാലക്കാട്: മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ഗാന്ധി സങ്കൽപ് യാത്ര സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പാലക്കാട് നഗരസഭാ ചെയർപേഴ്സണുമായ പി.എ രമണി ഭായ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജനായിരുന്നു ജാഥാ ക്യാപ്റ്റൻ. എന്നാൽ പരിപാടിയിലെ തന്റെ പങ്കാളിത്തത്തെ രാഷ്ട്രീയമായി ചിത്രീകരിക്കേണ്ടതില്ലെന്നും പുതുതായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും രമണി ഭായ് പറഞ്ഞു. ഗാന്ധിജി ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെട്ട ആളല്ല. അദ്ദേഹം വിശ്വപൗരനാണ്, ബിജെപി നേതാക്കൾ അദ്ദേഹത്തിന്‍റെ ജീവിതം മാതൃകയാക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഗാന്ധി സങ്കൽപ്പ് യാത്രയുമായി ബി ജെ പി
ഗാന്ധി സങ്കൽപ് യാത്ര മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പാലക്കാട് നഗരസഭാ ചെയർപേഴ്സണുമായ പി.എ രമണി ഭായിയാണ് ഉദ്ഘാടനം ചെയ്തത്.
പാലക്കാട്: മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ഗാന്ധി സങ്കൽപ് യാത്ര സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പാലക്കാട് നഗരസഭാ ചെയർപേഴ്സണുമായ പി.എ രമണി ഭായ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജനായിരുന്നു ജാഥാ ക്യാപ്റ്റൻ. എന്നാൽ പരിപാടിയിലെ തന്റെ പങ്കാളിത്തത്തെ രാഷ്ട്രീയമായി ചിത്രീകരിക്കേണ്ടതില്ലെന്നും പുതുതായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും രമണി ഭായ് പറഞ്ഞു. ഗാന്ധിജി ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെട്ട ആളല്ല. അദ്ദേഹം വിശ്വപൗരനാണ്, ബിജെപി നേതാക്കൾ അദ്ദേഹത്തിന്‍റെ ജീവിതം മാതൃകയാക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Body:മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ബി ജെ പി നടത്തുന്ന ഗാന്ധി സങ്കൽപ് യാത്രയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും
മുൻ നഗരസഭാ ചെയർപേഴ്സണുമായ പി എ രമണി ഭായ് ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാൽ പരിപാടിയിലെ തന്റെ പങ്കാളിത്തത്തെ രാഷ്ട്രീയമായി ചിത്രീകരിക്കേണ്ടതില്ലെന്നും താൻ പുതുതായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഗാന്ധിജി ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും അവകാശപ്പെട്ട ആളല്ല. അദ്ദേഹം വിശ്വപൗരനാണ്, ബിജെപി നേതാക്കൾ അദ്ദേഹത്തിൻറെ ജീവിതം മാതൃകയാക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും അവർ പറഞ്ഞു.
ബൈറ്റ് രമണി ഭായ്
ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജനാണ് ജാഥയുടെ ക്യാപ്റ്റൻ
Conclusion: