പാലക്കാട്: അരിവാൾ രോഗം ബാധിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിനി മരിച്ചു. അഗളി ജിവിഎച്ച്എസിലെ വിദ്യാർഥിനി ദീപ(17)യാണ് മരിച്ചത്. അട്ടപ്പാടി ഷോളയൂർ മാറനട്ടി ഊര് സ്വദേശിനിയാണ് ദീപ. ബുധനാഴ്ചയാണ് അവശനിലയിൽ ദീപയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചന്ദ്രൻ, വസന്ത ദമ്പതികളുടെ മകളാണ് ദീപ. ലക്ഷ്‌മണൻ, രാമൻ, സുരേഷ് എന്നിവർ സഹോദരങ്ങളാണ്.
അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു - ആദിവാസി പെൺകുട്ടി മരിച്ചു
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്