ETV Bharat / state

പാലക്കാട് ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് സെന്‍ററുകളാക്കും: എ.കെ ബാലൻ - covid

സമൂഹ വ്യാപനം അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ്  സെന്‍ററുകൾ ആരംഭിക്കുന്നത്

ak balan  palakkad  phc  palkkad phc  nenmara  cherupalasheri  agali  പലക്കാട്  covid  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
പലക്കാട് ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് ഫസ്റ്റ് ലൈൻ സെന്‍ററുകളാക്കും: എ കെ ബാലൻ
author img

By

Published : May 25, 2020, 10:43 AM IST

പാലക്കാട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം പരിഗണിച്ച് ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കാൻ തീരുമാനിച്ചതായി മന്ത്രി എ കെ ബാലൻ. സമൂഹ വ്യാപനം അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ ആരംഭിക്കുന്നത്.

ലോക്ക് ഡൗൺ ഇളവുകളോടെ ഭാഗമായി ജില്ലയുടെ അതിർത്തികൾ തുറന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണവും കൂടുന്നതിനാൽ നിലവിലെ ജില്ലാ ആശുപത്രിയിലെ സംവിധാനങ്ങൾ മതിയാകാതെ വന്നാലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനാണ് വടക്കാഞ്ചേരി, നെന്മാറ, അഗളി എന്നിവിടങ്ങളിലുൾപ്പെടെ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആക്കാൻ തീരുമാനിച്ചത്. ചെർപ്പുളശ്ശേരി മാങ്ങോട് മെഡിക്കൽ കോളജും ഇതിനായി ഉൾപ്പെടുത്തും.1500 പേരെ ഉൾപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ സൗകര്യങ്ങൾ ഒരുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.