പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കൃഷി വകുപ്പ് മുഖേന നടപ്പായത് 270.84 കോടിയുടെ കാര്‍ഷിക വികസനം. ഇതില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടിയാണ് ചെലവായത്. ഇതുവരെ 16,07450 ലക്ഷം ടണ്‍ നെല്ല് ഉല്‍പാദിപ്പിക്കുക വഴി 92936 കര്‍ഷകര്‍ക്ക് പ്രയോജനകരമായി. നെല്‍കൃഷി വികസന പദ്ധതിയിലൂടെ ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിച്ച് ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതിനായി ഒരു ഹെക്ടറിന് 5500 രൂപ ധനസഹായം നല്‍കിവരുന്നുണ്ട്. വര്‍ഷം തോറും ഇത്തരത്തില്‍ ഏകദേശം 8,000 ഹെക്ടറില്‍ ഗ്രൂപ്പ് ഫാമിങ് നടപ്പിലാക്കി വരുന്നു. 647.64 ഹെക്ടറില്‍ കരനെല്‍കൃഷി നടപ്പാക്കി വരുന്നു. കൂടാതെ തരിശ് കൃഷി വികസനം, കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കുക, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കല്‍ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്നത് 270.84 കോടിയുടെ കാര്‍ഷിക വികസനം - agricultural development
പാലക്കാട് ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്ന കാര്‍ഷിക വികസനത്തെക്കുറിച്ചുള്ള റിപ്പോർട്ട്.