ETV Bharat / state

Puthupariyaram Murder Case | പുതുപ്പരിയാരം ഇരട്ട കൊലപാതകം : മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സംഭവ ശേഷം മകന്‍ സനലിനെ കാണാതായിരുന്നു

പുതുപ്പരിയാരം ഇരട്ട കൊലപാതകം  പൊലീസ് കസ്റ്റഡിയിലെടുത്തു  puthupariyaram murder case  kerala latest news  Palakkad death case  ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി
പുതുപ്പരിയാരം ഇരട്ട കൊലപാതകം
author img

By

Published : Jan 11, 2022, 1:22 PM IST

പാലക്കാട് : പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ ഭാര്യയെയും ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സനലിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടൂർക്കാട് മയൂരത്തിൽ റിട്ട. ആർഎംഎസ്‌ ജീവനക്കാരൻ ചന്ദ്രൻ (64), ഭാര്യ ദേവി (ദൈവാന–- 55) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ച രാവിലെ ഏഴോടെയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടത്. ഇരുവരുടെയും ശരീരത്തിൽ വെട്ടേറ്റതിന്‍റെ നിരവധി പാടുകളുണ്ടായിരുന്നു. തലയ്‌ക്കും മുഖത്തും വെട്ടേറ്റു.

സംഭവശേഷം മകന്‍ സനലിനെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സനല്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഓട്ടോറിക്ഷയില്‍ എത്തിയ സനലിനെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പൊലീസിന് കൈമാറിയത്.

ALSO READ ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ചന്ദ്രന്‍റെ മൃതദേഹം കിടപ്പുമുറിയിലെ കിടക്കയിലും ദേവിയുടേത്‌ ഹാളിലുമായിരുന്നു. ദേവിയുടെ മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. സമീപം കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി.

സ്ഥലത്ത് മോഷണം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. ആയുധങ്ങളും കണ്ടെത്തിയിട്ടില്ല. മലമ്പുഴ സിഐ ബി കെ സുനിൽ കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

സനല്‍ ബംഗളൂരുവിലെത്തിയെന്ന സൂചനയെ തുടര്‍ന്ന പൊലീസ് സംഘം ബെംഗളൂരുവിലും എത്തിയിരുന്നു.എറണാകുളത്തായിരുന്ന മകള്‍ സൗമിനിയും ഇളയ മകന്‍ സുനിലും ഉച്ചയോടെ വീട്ടിലെത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ALSO READ കത്തി ആദ്യം താഴെ വയ്‌ക്കേണ്ടത് എസ്എഫ്ഐ, കലാപത്തിന്‍റെ കിരീടം ചേരുക പിണറായിക്ക്; കെ.സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.