ETV Bharat / state

പനമണ്ണ വിനോദ് കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ - Death of Vinod in Panamanna

എസ്‌ഡിപിഐ പ്രവർത്തകനായ ആരിഫ് മുഹമ്മദാണ് പൊലീസിൽ കീഴടങ്ങിയത്

പാലക്കാട് കൊലപാതകം  Palakkad Murder Case  SDPI Palakkad Murder Case  പാലക്കാട് എസ്‌ഡിപിഐക്കാർ യുവാവിനെ വെട്ടിക്കൊന്നു  Panamanna Murder Case  പനമണ്ണ കൊലപാതകം  പനമണ്ണ വിനോദ് കൊലപാതകം  പനമണ്ണ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ  Death of Vinod in Panamanna  accused arrested in panamanna vinod murder case
പനമണ്ണ വിനോദ് കൊലപാതകം; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : Dec 21, 2022, 5:59 PM IST

പാലക്കാട്: പനമണ്ണ പള്ളിക്കുന്നിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്‌ഡിപിഐ പ്രവർത്തകനായ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ അഞ്ചാം പ്രതി അനങ്ങനടി പനമണ്ണ തളിയൻതൊടി ആരിഫ് മുഹമ്മദ് (ബാബു 32) ആണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ നാലു പ്രതികളെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

2020 മെയ് 31 ന് പനമണ്ണ പള്ളിക്കുന്നിന്‌ സമീപമാണ് കൊലപാതകം നടന്നത്. എസ്‌ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ വിനോദ് (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ 1,2,4,6 പ്രതികൾ വിചാരണ പൂർത്തിയാക്കി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്‌. ശേഷിക്കുന്ന പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

കൊല്ലപ്പെട്ട വിനോദിന്‍റെ സഹോദരൻ രാമചന്ദ്രനെക്കുറിച്ച് എസ്‌ഡിപിഐ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത് ചോദിക്കാൻ ചെന്ന രാമചന്ദ്രനെയും വിനോദിനെയും പനമണ്ണ പള്ളിക്കുന്നിന്‌ സമീപത്തുവെച്ച്‌ എസ്‌ഡിപിഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ കാലിലും തലയ്‌ക്കും സാരമായി പരിക്കേറ്റ വിനോദ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. രാമചന്ദ്രന് മുതുകിലും വേട്ടറ്റിരുന്നു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്തിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.