ETV Bharat / state

നെല്ലിയാമ്പതിയിൽ വീണ്ടും അപകടമരണം; വിനോദയാത്രക്കെത്തിയ രണ്ട് പേർ മുങ്ങി മരിച്ചു - പാലക്കാട്

നെല്ലിയാമ്പതി വിക്‌ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്.

Two drowned in Nelliyampathi  Accidental death again Nelliyampathi; Two tourists drowned  Accidental death again Nelliyampathi  Accidental death  Nelliyampathi  Two tourists drowned  tourists drowned  തമിഴ്‌നാട് തിരുപ്പൂർ സ്വദേശികൾ  നെല്ലിയാമ്പതി  നെല്ലിയാമ്പതിയിൽ വീണ്ടും അപകടമരണം  മുങ്ങി മരിച്ചു  നെല്ലിയാമ്പതി മണ്ണാത്തിപ്പാലം  നെല്ലിയാമ്പതി വിക്‌ടോറിയ വെള്ളച്ചാട്ടം  പാലക്കാട്  palakkad
നെല്ലിയാമ്പതിയിൽ വീണ്ടും അപകടമരണം; വിനോദയാത്രക്കെത്തിയ രണ്ട് പേർ മുങ്ങി മരിച്ചു
author img

By

Published : Jan 16, 2021, 3:56 PM IST

പാലക്കാട്: നെല്ലിയാമ്പതി മണ്ണാത്തിപ്പാലത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ ഏഴംഗ സംഘത്തിലെ കൃപാഗർ (22), കൃപേഷ് (കിഷോർ-22) എന്നിവരാണ് മരിച്ചത്.

സംഘത്തിലെ അഞ്ച് പേർ കുളിക്കാനിറങ്ങിയിരുന്നു. അതിലൊരാൾ മീൻ പിടിക്കുന്നതിനായി നീങ്ങിയപ്പോൾ ചെളിയിൽ താഴുകയായിരുന്നു. ചെളിയിൽ താണു പോയ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ട് പേർ കൂടി അപകടത്തിൽ പെടുകയും ചെയ്‌തു. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നെല്ലിയാമ്പതി വിക്‌ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. മൂന്നാമത്തെ ആളെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചു. രക്ഷപ്പെട്ടയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. മൃതശരീരങ്ങൾ കിട്ടിയത് ഉച്ചക്ക് രണ്ട് മണിയോടെയാണ്. ഇതോടെ ഒരു മാസത്തിനിടെ രണ്ട് അപകടങ്ങളിലായി നെല്ലിയാമ്പതിയിൽ മൂന്ന് വിനോദസഞ്ചാരികളാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.